റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം, ശേഷം ആ ബൈക്കിൽ മാല പിടിച്ചുപറി; തിരുവന്തപുരം സ്വദേശികൾക്ക് പിടിവീണു

Published : Dec 23, 2023, 10:56 PM IST
റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷണം, ശേഷം ആ ബൈക്കിൽ മാല പിടിച്ചുപറി; തിരുവന്തപുരം സ്വദേശികൾക്ക് പിടിവീണു

Synopsis

ഇരുവരും മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിച്ച് മാലമോഷ്ടിച്ച പ്രതികള്‍ പിടിയില്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ശാരി നിവാസില്‍ ശോഭനയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ തിരുവനന്തപുരം ശംഖുമുഖം രാജീവ് നഗറില്‍ അനൂപ് ആന്റണി (28), തിരുവനന്തപുരം പൂങ്കളം ഐശ്വര്യയില്‍ അരുണ്‍ (37) എന്നിവരാണ് പിടിയിലായത്. മാരാരിക്കുളം റെയില്‍വേസ്റ്റേഷന് സമീപം വെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതികള്‍ ഇതില്‍ സഞ്ചരിച്ചാണ് സ്വര്‍ണമാല കവര്‍ന്നത്. ഇരുവരും മുന്‍പ് നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

കോമറിൻ മേഖലയിലെ പുതിയ ചക്രവാതചുഴി, കേരളത്തിന് ആശങ്ക വേണ്ട; അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം അറിയാം

അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു മാല പിടിച്ചുപറിയുമായി ബന്ധപ്പെട്ട മറ്റൊരു വാർത്ത പൂവാർ തിരുപുറത്ത് സൗഹൃദം നടിച്ചു മാല പിടിച്ചുപറിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിലായി എന്നതാണ്. തിരുപുറം കഞ്ചാം പഴിഞ്ഞി സ്വദേശിയായ സഹോദരങ്ങളായ വിനീതിനെയും വിനീഷിനെയുമാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. പൂവാർ  തിരുപുറം സ്വദേശിയായ വിനോയുടെ രണ്ടര പവൻ മാലയാണ് സഹോദരങ്ങൾ സൗഹൃദം നടിച്ചു പിടിച്ചുപറിച്ചത്. പൂവാറിൽ നിന്നിരുന്ന വിനോ എന്ന യുവാവിനെ, സൗഹൃദം നടിച്ചു ജോലി കാര്യങ്ങൾ സംസാരിക്കാൻ എന്ന വ്യാജേന വിനീതും വിനീഷും വീട്ടിലെത്തിച്ചു. ശേഷം വിനോയുടെ ബൈക്കിന്റെ താക്കോൽ കൈക്കലാക്കി. തുടർന്ന് പരസ്പരം വാക്കേറ്റമുണ്ടായി. അതിനു ശേഷം ഇരുവരും ചേർന്ന് വിനോയെ മർദ്ദിച്ച ശേഷം രണ്ടര പവന്റെ മാല പൊട്ടിച്ചു എടുക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിനോ ഉടനെ പൂവാർ പൊലിസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ രണ്ടു മാസം മുൻപ് വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിലും ഇരുവരും പ്രതികൾ ആണെന്ന് മനസിലായി. ഇവർ ഓട്ടോറിക്ഷയിൽ പോകുന്ന വിവരം ലഭിച്ച പൊലീസ് നെയ്യാറ്റിൻകരയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച മാല കണ്ടെത്തി. മാല നെയ്യാറ്റിൻകരയിൽ വിൽക്കാൻ എത്തിയതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സൗഹൃദം നടിച്ച് വീട്ടിലേക്ക് വിളിച്ചു, ശേഷം മർദിച്ച് മാലപൊട്ടിച്ചു; പൂവാറിൽ സഹോദരങ്ങൾ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം