കൂട്ടുകാരൊത്ത് കുളിക്കാൻ ഇറങ്ങി, കാൽവഴുതി മരണക്കയത്തിലേക്ക്, തേങ്ങലായി ആൽബിൻ

Published : Dec 23, 2023, 10:09 PM IST
കൂട്ടുകാരൊത്ത് കുളിക്കാൻ ഇറങ്ങി, കാൽവഴുതി മരണക്കയത്തിലേക്ക്, തേങ്ങലായി ആൽബിൻ

Synopsis

കൂട്ടുകാരോടെത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 14-കാരന്റെ മരണത്തിൽ തേങ്ങലടക്കാനാവാതെ മാന്നാര്‍

മാന്നാർ: കൂട്ടുകാരോടെത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ 14-കാരന്റെ മരണത്തിൽ തേങ്ങലടക്കാനാവാതെ മാന്നാര്‍. ചെന്നിത്തല ഒമ്പതാം വാർഡ് ചെറുകോൽ കണ്ണാടി കിഴക്കേതിൽ സെബാസ്റ്റ്യന്റെയും മേരി ജാൻസിയുടെയും മകൻ ആൽബിൻ സെബാസ്റ്റ്യൻ (14) ആണ് അപ്രതീക്ഷിത അപകടത്തിൽ മരിച്ചത്. 

ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ഗ്രാമം മഠത്തിൽക്കടവ് ആറ്റിൽ കൂട്ടുകാരോടൊത്ത് കുളിക്കാൻ എത്തിയതായിരുന്നു ആൽബിൻ. കുളിക്കുന്നതിനിടെ കാൽ വഴുതി കയത്തിലേക്ക് പോയി. ആൽബിനെ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൂട്ടുകാരുടെ നിലവിളികേട്ട് നാട്ടുകാർ ഓടികൂടി ആറ്റിൽ താണ ആൽബിന് എടുത്ത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദ്ദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്ക്കാരം പിന്നീട്. ചെന്നിത്തല മഹാത്മ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: നിയ സെബാസ്റ്റ്യൻ, ജോസൻ സെബാസ്റ്റ്യൻ.

ആരുമറിഞ്ഞില്ല, 76 കാരി കഴുത്തറ്റം ചതുപ്പിൽ പുതഞ്ഞ് കിടന്നത് 4 മണിക്കൂർ; ദൈവദൂതയായി സീന, ഒടുവിൽ ആശ്വാസം!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്