ഹരിപ്പാട് വീടിനടുത്തെ ഷെഡിന് തീപിടിച്ച് രണ്ട് ബൈക്കുകളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു

Web Desk   | Asianet News
Published : Dec 14, 2019, 10:57 PM ISTUpdated : Dec 14, 2019, 10:59 PM IST
ഹരിപ്പാട് വീടിനടുത്തെ ഷെഡിന് തീപിടിച്ച് രണ്ട് ബൈക്കുകളും  ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു

Synopsis

വീടിന് സമീപത്തെ ഷെഡ്  കത്തിനശിച്ചു. ചിങ്ങോലി എൻടിപിസി ഗസ്റ്റ് ഹൗസിനു  പടിഞ്ഞാറുവശം പുത്തൻ പുരക്കൽ സദാനന്ദന്റെ വീടിനു സമീപമുള്ള ഷെഡാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ കത്തിനശിച്ചത്. 

ഹരിപ്പാട്:  വീടിന് സമീപത്തെ ഷെഡ്  കത്തിനശിച്ചു. ചിങ്ങോലി എൻടിപിസി ഗസ്റ്റ് ഹൗസിനു  പടിഞ്ഞാറുവശം പുത്തൻ പുരക്കൽ സദാനന്ദന്റെ വീടിനു സമീപമുള്ള ഷെഡാണ് കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചരയോടെ കത്തി നശിച്ചത്. ഷെഡിൽ സൂക്ഷിച്ചിരുന്ന പൾസർ ബൈക്ക്, സ്കൂട്ടർ എന്നിവ പൂർണ്ണമായും നശിച്ചു. 

സദാനന്ദൻ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിങ് ആണ് ജോലി. ഇതിന്റെ ഭാഗമായി നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളും   ഇതിൽ ഉണ്ടായിരുന്നു അവയും തീയിൽ പെട്ടു.ഷെഡിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ നിന്നും ഷോർട്ട് സർക്ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കരീലകുളങ്ങര പൊലീസ് അറിയിച്ചു.   

എൻടിപിസി, ഹരിപ്പാട് അന്ഗ്നി രക്ഷാ നിലയം എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഫയർ എൻജിനുകൾ എത്തിയാണ് തീയണിച്ചത്. അപ്പോളേക്കും ഷീറ്റ് പാകിയ ഷെഡ് പൂർണമായും കത്തിനശിച്ചിരുന്നു. ഇതിനു സമീപമാണ്  കോഴിക്കൂട് ഉണ്ടായിരുന്നത്. ചൂട് മൂലം പത്തോളം കോഴികളും ചത്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം