ഒരുമിച്ച് മദ്യപാനം, ചെറിയ വഴക്ക് കത്തിക്കുത്തായി; 2 പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

Published : Aug 27, 2023, 08:59 AM ISTUpdated : Aug 27, 2023, 11:55 AM IST
ഒരുമിച്ച് മദ്യപാനം, ചെറിയ വഴക്ക് കത്തിക്കുത്തായി; 2 പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ

Synopsis

വെങ്ങാനൂർ സ്വദേശിയായ  മനോരഞ്ജിത്തിനെയും കൊച്ചുവാവ എന്ന് വിളിക്കുന്ന ആനന്ദിനെയുമാണ് പ്രതികൾ  ഗുരുതരമായി കുത്തി പരിക്കേല്പിച്ചത്.

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ  തർക്കത്തിനിടെ രണ്ടുപേരെ കത്തികൊണ്ട്  കുത്തിപ്പരിക്കേല്പിച്ച കേസിൽ പ്രതികള്‍ പിടിയിൽ. വെങ്ങാനൂർ വില്ലേജിൽ പനങ്ങോട്  മിലേനിയം റോഡിൽ കുഞ്ച് വീട് മേലെ വീട്ടിൽ ദിലീഷ് (40),  പനങ്ങോട്  പെരുമരം ആയില്യം വീട്ടിൽ ശ്യാം രാജ് ( 47 )എന്നിവരെയാണ്  കോവളം പൊലീസ്  അറസ്റ്റ് ചെയ്തത്. ഇരുവരെയും  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വെങ്ങാനൂർ സ്വദേശിയായ  മനോരഞ്ജിത്തിനെയും കൊച്ചുവാവ എന്ന് വിളിക്കുന്ന ആനന്ദിനെയുമാണ് പ്രതികൾ  ഗുരുതരമായി കുത്തി പരിക്കേല്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക്  ഒറ്റശേഖരമംഗലം സ്വദേശിയായ ഷാജി എന്നയാൾ വാടകയ്ക്ക് താമസിക്കുന്ന കോവളം മുട്ടയ്ക്കാട് ചിറയിലെ  വീട്ടിൽ ബന്ധുക്കളും സുഹൃത്തുക്കളുമായ അഞ്ചുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. 

അക്രമം നടന്ന ഉടനെ തന്നെ ഷാജി  ഒളിവിൽ പോയി. കൂടെയുണ്ടായിരുന്ന  ദിലീഷ് , ശ്യാം രാജ് എന്നിവരെ  കോവളം സി.ഐ. ബിജോയിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്,  സുരേഷ്,  അനിൽകുമാർ, എ.എസ്.ഐ .മുനീർ ,  സി.പി. ഒ മാരായ സജിത്ത്, അശോകൻ, ഷൈജു, ശ്യം സുധീർ എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. 

Read More :  വാട്ട്സ്ആപ്പിൽ ലിങ്ക്, ക്ലിക്ക് ചെയ്ത യുവതിക്ക് പണി കിട്ടി; പോയത് 10 ലക്ഷം, രാജസ്ഥാന്‍ സ്വദേശിക്ക് ജാമ്യമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി