കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു

Published : Oct 07, 2024, 12:35 PM IST
കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന മിനിലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് രണ്ട് പേർ മരിച്ചു

Synopsis

പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ഈ സമയം പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു.

തിരുവനന്തപുരം: കിളിമാനൂരിൽ നിർത്തിയിട്ടിരുന്ന മിനി ലോറിയുടെ പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് അപകടം. രണ്ട് പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെ സംസ്ഥാന പാതയിൽ പുളിമാത്ത് ജംഗ്ഷനിലായിരുന്നു അപകടം. പുളിമാത്ത് പേഴുംകുന്ന് സ്വദേശികളായ രഞ്ജു (36), അനി(40) എന്നിവരാണ് മരിച്ചത്. പ്രദേശത്ത് കനത്ത മഴയുള്ള സമയത്താണ് അപകടം സംഭവിച്ചത്. 

മിനി ലോറി സംസ്ഥാന പാതയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ലോറിയിലേക്കാണ് രണ്ട് പേർ സ‌ഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ മുൻവശം ഏതാണ്ട് പൂർണമായി തകർന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും പിന്നാലെ തിരുവനന്തപരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ട് പേരുടെയും മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി