കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ സ്കൂട്ടറുകളെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Published : Aug 05, 2025, 12:00 PM IST
accident

Synopsis

അമിത വേ​ഗതയിലെത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിക്കുകായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. സ്കൂട്ടർ യാത്രക്കാർക്ക് ആണ് പരിക്കേറ്റത്.

കോട്ടയം: പാലാ- തൊടുപുഴ റോഡിൽ പ്രവിത്താനത്ത് സ്കൂട്ടറുകളിൽ കാറിടിച്ച് രണ്ട് മരണം. മേലുകാവ് സ്വദേശി ധന്യ സന്തോഷ്‌ (38), അന്തിനാട് സ്വദേശി ജോമോൾ ബെന്നി (35) എന്നിവരാണ് മരിച്ചത്. മുണ്ടാങ്കൽ പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. അമിത വേ​ഗതയിലെത്തിയ കാർ രണ്ട് സ്കൂട്ടറുകളെ ഇടിച്ച് തെറിപ്പിക്കുകായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. സ്കൂട്ടർ യാത്രക്കാർക്ക് ആണ് പരിക്കേറ്റത്. 

ഒരു സ്കൂട്ടറിൽ ഉണ്ടായിരുന്നത് മേലുകാവ് സ്വദേശി ധന്യ സന്തോഷും രണ്ടാമത്തെ സ്കൂട്ടറിൽ ഉണ്ടായിരുന്നത് അന്തിനാട് സ്വദേശിയായ ജോമോൾ ബെന്നിയും മകൾ അന്നമോളുമായിരുന്നു. പരിക്കേറ്റ അന്നമോൾ ചികിത്സയിലാണ്. പാലാ സെന്റ്. തോമസ് ടിടിഇ കോളേജിലെ വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. പാലാ സെൻറ് തോമസ് ടിടിഇ കോളേജിലെ ബിഎഡ് വിദ്യാർത്ഥികളാണ് കാറിൽ ഉണ്ടായിരുന്നത്. കാറോടിച്ചിരുന്ന ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മൈക്ക് പിന്നെയും പിണങ്ങി', പക്ഷെ ഇക്കുറി പിണങ്ങാതെ മുഖ്യമന്ത്രി
പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സൗജന്യ ചികിത്സാ പദ്ധതിയുമായി അനിൽ അക്കര