രണ്ട് വയസുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

Published : Apr 12, 2023, 12:36 PM IST
രണ്ട് വയസുകാരൻ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

Synopsis

കുട്ടിയെ കാണാതെ വന്നപ്പോൾ മുത്തശിയും സഹോദരിയും തെരച്ചിൽ നടത്തി

ആലപ്പുഴ: അമ്പലപ്പുഴയിൽ കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കോമന പുതുവൽ വിനയന്റെ മകൻ വിഘ്നേശ്വറാണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു. കുട്ടിയെ കാണാതെ വന്നപ്പോൾ മുത്തശിയും സഹോദരിയും തെരച്ചിൽ നടത്തി. ഇതിനൊടുവിലാണ് വീടിന് പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ അമ്മ അയേന നേരത്തെ മരിച്ചിരുന്നു
 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്