കാട്ടാനയുടെ ആക്രമണമെന്ന് സംശയം: കണ്ണൂരിൽ 21കാരൻ കൊല്ലപ്പെട്ടു

Published : Apr 12, 2023, 09:42 AM ISTUpdated : Apr 12, 2023, 10:31 AM IST
കാട്ടാനയുടെ ആക്രമണമെന്ന് സംശയം: കണ്ണൂരിൽ 21കാരൻ കൊല്ലപ്പെട്ടു

Synopsis

മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

കണ്ണൂർ: ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. രാജഗിരിയിൽ കൃഷിയിടത്തിൽ പരിക്കേറ്റ നിലയിലാണ് എബിനെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ഇയാളെ ആശുപത്രിയലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസും. എബിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. 
 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്