
തൃശ്ശൂര്‍: ഓഖിയിൽ വീടു തകർന്ന വിധവയ്ക്കു രണ്ടു വർഷം കഴിഞ്ഞിട്ടും സഹായം നൽകാതെ സംസ്ഥാന സർക്കാർ. തൃശൂർ എറിയാട് തീരത്തു താമസിക്കുന്ന ശ്രീകല ആണ് നഷ്ടപരിഹാരത്തിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുന്നത്. ചായക്കട നടത്തിയാണ് ശ്രീകല രണ്ടു മക്കളെ പോറ്റുന്നത് .
മൂന്ന് ലക്ഷം രൂപ മുടക്കിയാണ് വര്ഷങ്ങള്ക്കു മുൻപ് കടല്‍ത്തീരത്ത് ശ്രീകല വീട് പണിതത്. എന്നാൽ കയറിത്താമസിക്കുന്നതിനു മുൻപേ ഓഖി ആ സ്വപ്‌നങ്ങൾ തകർത്തു.സമീപത്തെ ദുരിത ബാധിതർക്കെല്ലാം സർക്കാർ സഹായം കിട്ടിയപ്പോൾ പട്ടിക ജാതി വിഭാഗത്തിൽ പെട്ട ശ്രീകല മാത്രം തഴയപ്പെട്ടു. സഹായത്തിനായി ശ്രീകല മുട്ടാത്ത വാതിലുകൾ ഇല്ല.
വാടക വീട്ടിലേക്കു മാറിയ ശ്രീകലക്കു സ്ഥലം എംഎല്‍എ ടൈസൺ മാസ്റ്റർ ആണ് ഇത് വരെ വാടകത്തുക നൽകി സഹായിച്ചത്. ഇപ്പോള്‍ അതും നിലച്ചു. ചായക്കടയിൽ നിന്നും ലഭുക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയില്ലെന്ന് ശ്രീകല പറയുന്നു.
പ്രളയ ദുരിത ബാധിതരുടെ പട്ടികയിലും ഓഖി ദുരിത ബാധിതരുടെ പട്ടികയിലും ശ്രീകല ഉണ്ടെന്നു റവന്യൂ അധികൃതർ തന്നെ സമ്മതിക്കുന്നു. എന്തുകൊണ്ടാണ് പിന്നെ സഹായം എത്താത്തത് എന്ന ചോദ്യത്തിന് മാത്രം അധികൃതർക്ക് മറുപടിയില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam