വാഹനം നിര്‍ത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐയെ കൈയേറ്റം ചെയ്ത കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Published : Jul 03, 2022, 12:03 AM IST
വാഹനം നിര്‍ത്താതെ പോയത് ചോദ്യം ചെയ്ത എസ്ഐയെ കൈയേറ്റം ചെയ്ത കേസ്; ഒരാൾ കൂടി അറസ്റ്റിൽ

Synopsis

വാഹനം നിര്‍ത്താതെ പോയവരെ പിന്തുടർന്ന പൊലീസ് ഇവരുടെ വീടിന് മുമ്പിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ചേർന്ന് കൈയേറ്റം ചെയ്തെന്നാണ് കേസ്. 

പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. 

നീർവാരം പുഞ്ചവയൽ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ രഞ്ജിത്തും സഹോദരൻ ശ്രീജിത്തും ബൈക്കിലെത്തുകയും നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഓടിച്ചു പോകുകയുമായിരുന്നുവെന്നുമാണ് പൊലീസിന്റെ ആരോപണം. ഇരുവരെയും പിന്തുടർന്ന പൊലീസ് ഇവരുടെ വീടിന് മുമ്പിൽ വെച്ച് ചോദ്യം ചെയ്യുന്നതിനിടെ ഇരുവരും ചേർന്ന് കൈയേറ്റം ചെയ്തെന്നാണ് കേസ്. 

സംഭവത്തിൽ പനമരം എസ്.ഐ പി.സി. സജീവന് വലതു കൈയ്യിന്റെ പെരുവിരലിന് പരിക്കേറ്റിരുന്നു. സംഭവ ദിവസം തന്നെ പോലീസ് ശ്രീജിത്തിനെ പിടികൂടിയിരുന്നു. ഓടി രക്ഷപ്പെട്ട സഹോദരൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസമാണ് പനമരം പോലീസ് പിടികൂടിയത്. രണ്ടു പേരും ഇപ്പോൾ റിമാൻഡിലാണ്.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ