'പടക്കം പൊട്ടിക്കല്‍, മാങ്ങയെ ചൊല്ലി വഴക്ക്; കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയില്

Published : Dec 09, 2022, 11:37 AM IST
'പടക്കം പൊട്ടിക്കല്‍, മാങ്ങയെ ചൊല്ലി വഴക്ക്; കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയില്

Synopsis

കഴിഞ്ഞ ആറാം തീയതി രാത്രി 8.30 ഓടെ കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം വച്ചാണ് സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.  

കായംകുളം: ആലപ്പുഴ കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഓച്ചിറ മേമന കല്ലൂർമുക്ക് പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉത്തമാലയം വീട്ടിൽ ഉല്ലാസ്(33) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആറാം തീയതി രാത്രി 8.30 ഓടെ കീരിക്കാട് മൂലശ്ശേരി ക്ഷേത്രത്തിന് സമീപം വച്ചാണ് സഹോദരിമാരായ മിനി, സ്മിത, അയൽവാസി നീതു എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ചത്.  

കഴിഞ്ഞ ഓണക്കാലത്ത് വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതും കേസിലെ ഒന്നാം പ്രതി ബിജുവിന്റെ വീട്ടിലെ മാവിൽ നിന്നും മാങ്ങ പറിച്ചതിലുള്ള വിരോധവുമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. ബിജുവും മറ്റ് മൂന്നുപേരും ചേർന്ന് മിനിയേയും സഹോദരി സ്മിതയേയും തടയാൻ ചെന്ന അയൽവാസി നീതുവിനേയും വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിലെ മൂന്നും നാലും പ്രതികളാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Read More : 'ലക്ഷ്യം വിവാഹിതരായ സ്ത്രീകള്‍, ലഹരി ഇടപാടും'; പീഡനക്കേസ് പ്രതിയായ ഡിവൈഎഫ്ഐ നേതാവ് പൊലീസ് റാങ്ക് ലിസ്റ്റിലും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നോവായി ഒൻപത് വയസ്സുകാരി, ബ്രേക്ക് നഷ്ടമായ ലോറിയിടിച്ചത് അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവേ; ഏഴ് പേര്‍ ചികിത്സയിൽ
രാത്രി 7.30, വഴി ചോദിക്കാനെന്ന വ്യാജേന ഓട്ടോ നിർത്തി; സംസാരത്തിനിടെ വയോധികന്‍റെ പോക്കറ്റിലെ പണവും ഫോണും തട്ടിയെടുത്തു