'നനഞ്ഞു, എന്നാപ്പിന്നെ കുളിച്ചേക്കാം'; ബൈക്കില്‍ സഞ്ചരിച്ച് കുളി; കൊല്ലത്ത് രണ്ട് യുവാക്കൾ അറസ്റ്റില്‍

Published : Nov 05, 2022, 12:37 PM ISTUpdated : Nov 05, 2022, 12:39 PM IST
'നനഞ്ഞു, എന്നാപ്പിന്നെ കുളിച്ചേക്കാം'; ബൈക്കില്‍ സഞ്ചരിച്ച് കുളി; കൊല്ലത്ത് രണ്ട് യുവാക്കൾ അറസ്റ്റില്‍

Synopsis

വൈകിട്ട് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ കനത്ത മഴയായിരുന്നു. നനഞ്ഞ ടീഷർട്ട് ഊരി, കുളിച്ചതാണ് എന്നാണ് യുവാക്കൾ പൊലീസിന് നൽകിയ വിശദീകരണം.

കൊല്ലം: ബൈക്കിൽ സഞ്ചരിക്കുമ്പോൾ സോപ്പ് തേച്ച് കുളിച്ച് രണ്ട് യുവാക്കൾ. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഭരണിക്കാവിലാണ് സംഭവം. സിനിമാപ്പറമ്പിലിനടുത്ത് അജ്മൽ, ബാദുഷ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.  കഴിഞ്ഞ ദിവസം രാത്രി തിരക്കേറിയ ഭരണിക്കാവ് ടൗണിലാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്. ബൈക്ക് ഓടിക്കുന്നതിനിടെ യുവാക്കൾ സോപ്പ് തേച്ച് കുളിക്കുകയായിരുന്നു. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവർക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഈ യുവാക്കൾ അർദ്ധന​ഗ്നരായി ബൈക്കിൽ യാത്ര ചെയ്തു കൊണ്ട് തന്നെ സോപ്പ് തേച്ച് കുളിക്കുന്ന ദൃശ്യങ്ങൾ ഇവർ  തന്നെ പകർത്തി. പിന്നീട് സാമൂഹ്യമാധ്യമങ്ങളിൽ ഇവർ  പ്രചരിപ്പിച്ചിരുന്നു. ഇത് വലിയ രീതിയിൽ വൈറലായിരുന്നു. തുടർന്നാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. ഇന്നലെ വൈകിട്ടാണ് ഇവരെ കണ്ടെത്തി സ്റ്റേഷനിലേക്ക് എത്തിച്ചത്. വൈകിട്ട് കളിക്കാൻ പോയിരുന്നു. കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ കനത്ത മഴയായിരുന്നു. നനഞ്ഞ ടീഷർട്ട് ഊരി, കുളിച്ചതാണ് എന്നാണ് യുവാക്കൾ പൊലീസിന് നൽകിയ വിശദീകരണം. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തത് ഉൾപ്പെടെയുള്ള വകുപ്പുകൾ  ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. പിഴ ഈടാക്കി വിട്ടയച്ചു എന്നാണ് ഇപ്പോൾ അറിയുന്നത്. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
'എന്തിനാ വാവേ ഇത് ചെയ്തത്...', ദീപക്കിന്‍റെ അമ്മയുടെ കരച്ചിൽ ഉള്ളുലയ്ക്കുന്നു, ആ അമ്മയ്ക്ക് നീതി വേണം; ടി സിദ്ദിഖ്