Ambergris : ഏഴു കോടി രൂപ വിലയുള്ള തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേര്‍ കോഴിക്കോട് അറസ്റ്റില്‍

Published : Feb 22, 2022, 06:20 PM ISTUpdated : Feb 22, 2022, 06:21 PM IST
Ambergris : ഏഴു കോടി രൂപ വിലയുള്ള തിമിംഗല ഛര്‍ദ്ദിലുമായി രണ്ടുപേര്‍ കോഴിക്കോട് അറസ്റ്റില്‍

Synopsis

ഇന്തോനേഷ്യയില്‍ നിന്നാണ് ഇവര്‍ തിമിംഗല ഛര്‍ദ്ദില്‍ എത്തിച്ചതെന്നാണ് സൂചന.  

കോഴിക്കോട്: തിമിംഗല ഛര്‍ദ്ദിലുമായി (Ambergris) രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍ (Ajmal Roshan-28), ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍ (Madathil sahal-27) എന്നിവരെയാണ് കോഴിക്കോട് എന്‍ജിഒ ക്വാട്ടേഴ്സ് പരിസരത്ത് നിന്ന് വനപാലകര്‍  പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛര്‍ദ്ദിലുമായി ഇവര്‍ പിടിയിലായത്. ഇന്തോനേഷ്യയില്‍ നിന്നാണ് ഇവര്‍ തിമിംഗല ഛര്‍ദ്ദില്‍ എത്തിച്ചതെന്നാണ് സൂചന. സ്പേം വെയില്‍ വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങള്‍ പുറം തള്ളുന്ന ആംബര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗ ഛര്‍ദ്ദിലിന് വിപണിയില്‍ കോടിക്കണക്കിനു രൂപ വിലയുണ്ട്.

ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ട് പ്രവാസികള്‍ പിടിയിൽ

മസ്‍കത്ത്: ഒമാനിലേക്ക് (Oman) സമുദ്ര മാർഗം മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്‍ത്തുക്കളും കടത്താൻ ശ്രമിച്ച (Smuggling drugs and psychotropic substances) രണ്ട് പ്രവാസികളെ അറസ്റ്റ് (Expats arrested) ചെയ്‍തു. റോയൽ ഒമാൻ പൊലീസ് (Royal Oman Police) ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഒമാനിലെ തെക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ, നാർക്കോട്ടിക്‌സ് ആന്റ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് പൊലീസാണ് രണ്ട് ഏഷ്യൻ വംശജരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും വൻതോതിൽ ക്രിസ്റ്റല്‍ മെത്തും ഹാഷിഷും കണ്ടെടുത്തു. മയക്കുമരുന്ന് കടത്തിനായി ഇവര്‍ ഉപയോഗിച്ചിരുന്ന ബോട്ടും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.  പിടിയിലായവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും പോലീസിന്റെ പ്രസ്‍താവനയിൽ പറയുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

21.75 പവൻ, മൊത്തം കല്ലുകൾ പതിച്ച അതിമനോഹര സ്വർണകിരീടം, ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച് തൃശൂരിലെ വ്യവസായി
മോദി നാളെ തിരുവനന്തപുരത്ത്; കിഴക്കേക്കോട്ട താൽക്കാലിക റെഡ് സോൺ, വാഹനങ്ങൾ വഴിതിരിച്ച് വിടും, രാവിലെ 7 മണി മുതൽ ഗതാഗത നിയന്ത്രണം