
ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നരകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. എക്സൈസ് റേഞ്ച് ഇൻസ്പക്ടർ എസ് സതീഷും സംഘവും ചേർന്ന് അമ്പലപ്പുഴ റെയിൽവെ സ്റ്റേഷന് സമീപം വെച്ച് ആന്ധ്രാപ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 3.6 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്.
അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ കാക്കാഴം മുറിയിൽ പുതുശ്ശേരിൽ വീട്ടിൽ അബ്ദുള്ള കുഞ്ഞു മകൻ മുഹമ്മദ് അജാസ് (21), കാക്കാഴം മുറിയിൽ കിണറ്റുംകര വീട്ടിൽ നന്ദകുമാർ മകൻ നവീൻ നന്ദകുമാർ (22) എന്നിവരെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പരിശോധനാ സംഘത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ എൻ ബാബു, പി ടി ഷാജി, കെ എസ് അലക്സ്, ഐ ബി പ്രിവന്റീവ് ഓഫീസർ അലക്സാണ്ടർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സതീഷ് കുമാർ എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിലാൽ, സാജൻ ജോസഫ്, റെനീഷ് എം ആർ, ആർ ജയദേവ്, വനിത സിവിൽ എക്സൈസ് ഓഫീസർ ബബിതാ രാജ് എന്നിവരും ഉണ്ടായിരുന്നു.
Read More : യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണമാലയും കാറും കവർന്നു, സംഘം പടിയിൽ
കഴിഞ്ഞ ദിവസവം വയനാട് സുൽത്താൻ ബത്തേരിയിലും കഞ്ചാവ് പിടികൂടിയിരുന്നു. 150 കിലോഗ്രാമിനടുത്ത് കഞ്ചാവാണ് ബത്തേരിയില്‍ നിന്നും പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശി ഷിഹാബുദ്ദീൻ, പട്ടാമ്പി സ്വദേശി നിസാർ എന്നിവരാണ് പിടിയിലായത്. മിനി ലോറിയിലെ രഹസ്യ അറയിലാക്കി ആഡ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരാണ് കഞ്ചാവ് പിടിച്ചെടുത്തത്.