Accident : റോ‍ഡരികിലെ തടികളിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റി; തിരുവനന്തപുരത്ത് യുവാക്കൾക്ക് ദാരുണാന്ത്യം

Web Desk   | Asianet News
Published : Jan 17, 2022, 12:25 PM IST
Accident : റോ‍ഡരികിലെ തടികളിൽ തട്ടി ബൈക്ക് നിയന്ത്രണം തെറ്റി; തിരുവനന്തപുരത്ത് യുവാക്കൾക്ക് ദാരുണാന്ത്യം

Synopsis

ഈ റോഡിൽ ശിവക്ഷേത്രം സമീപം സ്വകാര്യ വ്യക്തി റോഡരികിൽ ഇട്ടിരുന്ന തടികളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയോട് കൂടിയാണ് അപകടം. 

തിരുവനനന്തപുരം: തിരുവനന്തപുരത്ത് കുറ്റിച്ചലിൽ യുവാക്കൾക്ക് ദാരുണാന്ത്യം (bike accident). റോഡിലെ  കൂട്ടിയിട്ടിരുന്ന തടികളിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ഇടിച്ചു അപകടം രണ്ട് യുവാക്കൾ (Two died)  മരിച്ചു. നെയ്യാർ ഡാം ആഴാങ്കൽ സ്വദേശിയായ അച്ചു (20) സുഹൃത്ത് ശ്രീജിത്ത് (19) എന്നിവരാണ് മരിച്ചത്.. ഇയാളും സുഹൃത്തുമായി സഞ്ചരിച്ച ബൈക്ക്  ഷൊർലകോടു റോഡിൽ ആണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിലൊരാളായ ശ്രീജിത് കള്ളിക്കാട് സ്വദേശിയാണ്.  ഈ റോഡിൽ ശിവക്ഷേത്രം സമീപം സ്വകാര്യ വ്യക്തി റോഡരികിൽ ഇട്ടിരുന്ന തടികളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയോട് കൂടിയാണ് അപകടം. 

ഈ പ്രദേശം തടിമില്ലുകളുള്ള പ്രദേശമാണ്. റോഡരികിൽ തടി കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. തടിയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവ സ്ഥലത്ത വച്ച് തന്നെ അച്ചു മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാരും പൊലീസും ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പുലർച്ചെയോടു കൂടി അന്ത്യം സംഭവിക്കുകയായിരുന്നു.  റോഡിൽ അനധികൃതമായി തടിമില്ലുടമകൾ തടികൾ ഇട്ടിരിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്നും ഉടനടി നടപടി വേണമെന്നും നാട്ടുകാർ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


 

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം