വിവാഹപ്പാര്‍ട്ടിക്കെത്തിയ രണ്ട് യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു

Published : Sep 17, 2022, 05:47 PM IST
വിവാഹപ്പാര്‍ട്ടിക്കെത്തിയ രണ്ട് യുവാക്കള്‍ മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ചു

Synopsis

നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് ഇരുവരെയും കരയക്കെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

തൊടുപുഴ: തൊടുപുഴ കാഞ്ഞാറിൽ വിവാഹപ്പാർട്ടിക്കെത്തിയ  രണ്ട് യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങി മരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശേരി സ്വദേശി അമൻ ഷാബു എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഡാമിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് ഇരുവരെയും കരയക്കെത്തിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഒരാള്‍ കാലുതെറ്റിവീണപ്പോള്‍ രക്ഷിക്കാനാണ് കൂട്ടുകാരന്‍ ശ്രമിച്ചത്. എന്നാല്‍ ഇരുവരും മരിക്കുകയായിരുന്നു. നാല് സുഹൃത്തുക്കളാണ് വിവാഹപ്പാര്‍ട്ടിക്ക് എത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'അടുത്ത തെരഞ്ഞെടുപ്പ് വരെ അവിടെ കിടക്കില്ല ഈ ചുവരെഴുത്തുകൾ', മാതൃകയായി ഈ സ്ഥാനാർത്ഥികൾ
സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു