നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി

Published : Sep 08, 2026, 11:50 PM IST
Neelakurinji

Synopsis

അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്.

പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലിലാണ് യുവാക്കളെ കണ്ടെത്തിയത്. യുവാക്കള്‍ക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഭക്ഷണവും വെള്ളവും നൽകിയെന്നും വനം വകുപ്പ് സംഘം അറിയിച്ചു. വനഭൂമിയിൽ അതിക്രമിച്ച് കയറി റീൽസ് ചിത്രീകരിക്കാനായിരുന്നു യുവാക്കളുടെ സാഹസം. ചെന്താമലയിൽ നീലക്കുറിഞ്ഞി പൂത്ത വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പലരും അനധികൃതമായി മല കയറുന്നുണ്ടെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യലഹരിയില്‍ ഭാര്യയ്ക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് ഭർത്താവ്; 8 വയസ്സുകാരിയായ മകൾക്ക് പൊള്ളലേറ്റു
ഒൻപത് മാസം പിന്നിട്ടിട്ടും തദ്ദേശ തിരഞ്ഞെടുപ്പ് കടം തീർന്നില്ല; ഇനിയും വേണ്ടത് 1.50 കോടി രൂപ