കോടഞ്ചേരിയില്‍ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി

Published : Jul 01, 2021, 05:27 PM IST
കോടഞ്ചേരിയില്‍ മലവെള്ളപ്പാച്ചില്‍; ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി

Synopsis

പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപെട്ടു.

കോഴിക്കോട്: കോടഞ്ചേരി ചൂരമുണ്ട പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായി. കുന്നമംഗലം സ്വദേശികളായ അന്‍സാര്‍ (26), ഐഷ നിംഷില (20 ) എന്നിവരെയാണ്  കാണാതായത്. കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ നീന്തി രക്ഷപെട്ടു.

പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. കാണാതായവര്‍ക്കായി അഗ്‌നിശമനസേനയും, പൊലീസും, സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്റ്റീൽ മോതിരം കൈവിരലുകളിൽ കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിന് ആശ്വാസമായി ഫയർഫോഴ്സ്
സഹികെട്ട് കാപ്പ ചുമത്തിയിട്ടും രക്ഷയില്ല, 50 പഴയ ബാറ്ററി മിസായി, സിസിടിവി നോക്കിയപ്പോൾ 'ബാറ്ററി' അനീഷ്, പിടിയില്‍