പലചരക്ക് കടയിൽ കയറി കടയുടമയുടെ മാലപൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പട്ട യുവാക്കള്‍ പിടിയില്‍

Published : May 06, 2021, 10:45 PM ISTUpdated : May 06, 2021, 10:47 PM IST
പലചരക്ക് കടയിൽ കയറി കടയുടമയുടെ മാലപൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പട്ട യുവാക്കള്‍ പിടിയില്‍

Synopsis

ബൈക്കിലെത്തിയ രണ്ടംഗ സംഘം പലചരക്ക് കടയിൽകയറി കടനടത്തിക്കൊണ്ടിരുന്ന  സ്ത്രീയുടെ കഴുത്തിൽ കിടന്ന നാലു പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.  

മാന്നാർ: ബൈക്കിലെത്തി കടയുടമയുടെ മാല പറിച്ചു കടന്ന രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ വില്ലേജ് ഓഫീസിന് സമീപം കുരട്ടിക്കാട് ഭാഗത്ത് ബൈക്കിലെത്തിയ രണ്ടംഗ സംഘം പലചരക്ക് കടയിൽകയറി കടനടത്തിക്കൊണ്ടിരുന്ന  സ്ത്രീയുടെ കഴുത്തിൽ കിടന്ന നാലു പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.  

സംഭവത്തില്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം കട്ടച്ചിറ ഭാഗത്ത് കളരിക്കൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന ബിജു മകൻ ജിസ്സ് ബിജു, 23, തൃക്കൊടിത്താനം നാലുകോടി ഭാഗത്ത് ചെമ്മുഖത്ത് വീട്ടിൽ സുരേഷ്കുമാർ മകൻ ഉണ്ണി എന്ന് വിളിക്കുന്ന പ്രണവ് 22 എന്നിവരാണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ  മറ്റൊരു മാല പറിക്കൽ കേസിൽ പിടിയിലായ പ്രതികൾ മാന്നാറിലെ മോഷണം വിവരം വെളിപ്പെടുത്തുകയായിരുന്നു. 

പാലാ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങി മാന്നാറിൽ എത്തിച്ച തെളിവെടുപ്പ് നടത്തിയ ശേഷം റിമാൻഡ് ചെയ്തു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടപ്പാതയില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ചോദ്യം ചെയ്തു, ​ഗുരുവായൂർ ക്ഷേത്രനടയിൽ വഴിയോരക്കച്ചവടക്കാരന് ക്രൂരമർദ്ദനം
യാത്രക്കാരുടെ ജീവന്‍ പന്താടി 'മരണക്കളി' നടത്തിയ ഡ്രൈവർ അഴിക്കുള്ളിൽ; ചുമത്തിയത് മനപൂര്‍വമല്ലാത്ത നരഹത്യാശ്രമ കുറ്റം