
തിരുവനന്തപുരം: വർക്കല താലൂക്ക് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ മദ്യലഹരിയിൽ യുവാക്കളുടെ പരാക്രമം. വർക്കല പോലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാത്രിയോടെയാണ് സംഭവം നടന്നത്. ഇഞ്ചക്ഷനെടുക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു രണ്ട് പേരും. ഇഞ്ചക്ഷൻ എടുത്ത സേഷം ആശുപത്രിയിലുണ്ടായിരുന്ന നഴ്സിങ് അസിസ്റ്റന്റിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ചുവെന്നാണ് ആശുപത്രി അധികൃതരുടെ പരാതി. സെക്യൂരിറ്റി ജീവനക്കാരന് കൈക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.