മൊബൈൽ വാങ്ങാനെന്ന പേരിൽ ബെംഗളൂരു യാത്ര; കോഴിക്കോട്ട് പിടിയിലാവുമ്പോൾ യുവാക്കളുടെ കൈയിലുണ്ടായിരുന്നത് മാരക ലഹരി

Published : May 14, 2023, 10:05 PM IST
മൊബൈൽ വാങ്ങാനെന്ന പേരിൽ ബെംഗളൂരു യാത്ര; കോഴിക്കോട്ട് പിടിയിലാവുമ്പോൾ യുവാക്കളുടെ കൈയിലുണ്ടായിരുന്നത് മാരക ലഹരി

Synopsis

ബെംഗളൂരുവിൽ നിന്ന് വിൽപനക്കായി കൊണ്ട് വന്ന ലഹരി മരുന്നായ എംഡിഎംഎ -യുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി

കോഴിക്കോട്: ബെംഗളൂരുവിൽ നിന്ന് വിൽപനക്കായി കൊണ്ട് വന്ന ലഹരി മരുന്നായ എംഡിഎംഎ -യുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. പൂവാട്ടുപറമ്പ് സ്വദേശി കളരിപുറായിൽ സാബു എന്ന ഹർഷാദ്. കെ.പി (24) വെള്ളിപറമ്പ് സ്വദേശി പാലാട്ടുമീത്തൽ ഷംസുദ്ദീൻ (38) എന്നിവരെയാണ് നാർകോട്ടിക് സെൽ അസി.. കമീഷണർ   പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്)  സബ് ഇൻസ്പെക്ട്ടർ അഷ്റഫ്. എ. യുടെ  നേത്യത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്. 

ഇവരിൽ നിന്ന് 19.60 ഗ്രാം എംഡിഎംഎ  പരിശോധനയിൽ കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെഇ ബൈജു ഐപിഎസിന്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, കുന്ദമംഗലം പൊലീസും നടത്തിയ പരിശോധനയിലാണ്  ഇവർ കുന്ദമംഗലം ബസ്സ് സ്റ്റാന്റിന്റെ പിൻഭാഗത്ത് നിന്ന്  മയക്കുമരുന്നുമായി അറസ്‌റ്റിലായത്. ഇവർ ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.  ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി ജില്ലയുടെ പല ഭാഗങ്ങളിലായി ചില്ലറ കച്ചവടം നടത്തി വരികയായിരുന്നു യുവാക്കൾ. യുവാക്കളുടെ സ്ഥിരമായുള്ള ബാംഗ്ലൂർ സന്ദർശനത്തെ തുടർന്നാണ് പൊലീസ് സംഘം നീരീക്ഷണം ആരംഭിച്ചത്. ബെംഗളൂരുവിൽ നിന്ന് തിരികെ വന്നപ്പോഴാണ് ഇവർ പിടിയിലായത്.

പിടിയിലായ ഇവർ ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും അന്തർ സംസ്ഥാന ലഹരി മാഫിയയുമായുള്ള ബന്ധം പരിശോധനയിൽ ആണെന്നും ഇവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങളും, ഫോൺ രേഖകളും പരിശോധിച്ച് വിശദമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്നും നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ പ്രകാശൻ പടന്നയിൽ  പറഞ്ഞു.  

Read more; 'പറമ്പിലൂടെ നടക്കുന്നതിനിടെ കോൺക്രീറ്റ് തകർന്ന് കക്കൂസ് ടാങ്കിൽ വീണു'; ഒടുവിൽ പശുവിനെ രക്ഷിച്ചത് ഫയർഫോഴ്സ്

ഹർഷാദിനെ 2019 വർഷത്തിൽ പത്ത് കിലോ കഞ്ചാവുമായി ആന്ധ്ര പോലീസ് പിടികൂടിയ കേസിൽ ശിക്ഷിക്കപ്പെട്ട് മൂന്ന് വർഷം ജയിലിൽ ആയിരുന്നു. ഷംസുദ്ദീൻ രാമാനാട്ടുകര, പൂവാട്ടു പറമ്പ് ഭാഗങ്ങളിൽ മൊബൈൽ ഷോപ്പ് നടത്തിവരികയാണ്. മൊബൈൽ ഫോൺ പർച്ചേസിങ്ങ് എന്ന പേരിലാണ് വീട്ടിലും, ഹ്യത്തുക്കളോടും ബെംഗളൂരുവിൽ യാത്രപോകുന്നതെന്ന് പറയുന്നത്. പക്ഷെ കൊണ്ട് വരുന്നത് മാരക ലഹരി മരുന്നായിരുന്നു. ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , അഖിലേഷ്. കെ , അനീഷ് മൂസേൻവീട്,  ,സുനോജ് കാരയിൽ,അർജുൻ അജിത്ത്, കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ ,എ എസ്ഐ ഗിരീഷ്, സച്ചിത്ത്. എ.  എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു