യുവതിയും യുവാവും വള കൈമാറി പണം ആവശ്യപ്പെട്ടു, ഉരച്ചുനോക്കിയപ്പോള്‍ മുക്കുപണ്ടം, രക്ഷപ്പെടാൻ ശ്രമം, പിടിയിൽ

Published : Jan 23, 2025, 08:00 PM ISTUpdated : Jan 23, 2025, 08:04 PM IST
യുവതിയും യുവാവും വള കൈമാറി പണം ആവശ്യപ്പെട്ടു, ഉരച്ചുനോക്കിയപ്പോള്‍ മുക്കുപണ്ടം, രക്ഷപ്പെടാൻ ശ്രമം, പിടിയിൽ

Synopsis

തിരുവനന്തപുരം നെടുമങ്ങാട് മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇര്‍ഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്

തിരുവനന്തപുരം: തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് റൂറൽ മേഖലയിൽ മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇർഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കൽ - കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ വള പണയം വയ്ക്കുന്നതിനാണ് ഇരുവരും എത്തിയത്.

വള നൽകി 40000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, വള ഉരച്ചു നോക്കിയപ്പോൾ സംശയം തോന്നിയ ഫൈനാൻസ് ഉടമ, ആധാർ രേഖ  ആവശ്യപ്പെട്ടതോടെ ഇരുവരും ചേർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഇരുവരെയും നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. കളളനോട്ട്, വ്യാജചാരായം, മുക്കുപണ്ടം പണയം വയ്പ്പ്, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇർഷാദ്.

നടൻ വിശാലിനെക്കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കെതിരെ കേസ്


 

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ