നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്
ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചതിന് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും
എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികർ സംഘത്തിന്‍റെ പ്രസിഡന്‍റ് നാസർ നൽകിയ പരാതിയിലാണ് നടപടി. മദഗദരാജ എന്ന ചിത്രത്തിന്‍റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ വിശാൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം.
പനി ബാധിതനായതിനാൽ തളർച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീർത്തികരമായ രീതിയിൽ യൂട്യൂബ് ചാനലുകൾ വാർത്ത നൽകുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വിശാൽ കഴിഞ്ഞദിവസം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽവ്യക്തമാക്കിയിരുന്നു . നടികർ സംഘം ജനറൽ സെക്രട്ടറി ആണ് വിശാൽ.
ഐസി ബാലകൃഷ്ണൻ എംഎൽഎയെ ചോദ്യം ചെയ്തത് നാലു മണിക്കൂര്‍; സാമ്പത്തിക ഇടപാടുകളിൽ പങ്കില്ലെന്ന് മൊഴി

