തൃശൂരിൽ ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങി രണ്ട് യുവാക്കൾ, കണ്ടെത്തിയത് 28 ഗ്രാം മെത്താംഫിറ്റമിൻ

Published : Dec 20, 2024, 10:41 PM IST
തൃശൂരിൽ ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൽ കുടുങ്ങി രണ്ട് യുവാക്കൾ, കണ്ടെത്തിയത് 28 ഗ്രാം മെത്താംഫിറ്റമിൻ

Synopsis

തൃശൂരിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

തൃശൂര്‍: തൃശൂരിൽ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. 28 ഗ്രാം മെത്താംഫിറ്റമിനുമായി നടത്തറ സ്വദേശി പ്രവീൺ  (34), 3 ഗ്രാം മെത്താംഫിറ്റമിനുമായി ഒല്ലൂക്കര സ്വദേശി അഖിൽ (25) എന്നിവരാണ് പിടിയിലായത്. ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)മാരായ അനന്തൻ കെസി, സതീഷ് കുമാർ കെഎസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ മുജീബ് റഹ്മാൻ, കെ.ആർ.ബിജു, കൃഷ്ണപ്രസാദ്, സിജോ മോൻ,  ലത്തീഫ്.കെ, സിവിൽ എക്സൈസ് ഓഫീസർ ബിനീഷ് ടോമി എന്നിവരും കേസുകൾ കണ്ടെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ബാങ്കിലെ കളക്ഷൻ വിഭാ​ഗം ഏരിയ മാനേജറായി ജോലി; എം.ഡി.എം.എയുമായി എക്സൈസ് പൊക്കി, സംഭവം തൃശൂരിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു