ഒരാള്‍ കിടപ്പുമുറിയില്‍, ഒരാള്‍ വാടക ക്വാര്‍ട്ടേഴ്സില്‍; മലപ്പുറത്ത് രണ്ട് യുവാക്കള്‍ ജീവനൊടുക്കി

Published : Sep 13, 2022, 01:32 PM IST
ഒരാള്‍ കിടപ്പുമുറിയില്‍, ഒരാള്‍ വാടക ക്വാര്‍ട്ടേഴ്സില്‍; മലപ്പുറത്ത് രണ്ട് യുവാക്കള്‍ ജീവനൊടുക്കി

Synopsis

തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണര്‍ന്നപ്പോഴാണ് അനൂപിനെ ക്വോര്‍ട്ടേഴ്സിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടിടങ്ങളിലായി 20കാരനും 36കാരനും തൂങ്ങിമരിച്ചു. ഇരുപതുകാരനെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എടക്കര താഴെ ഇല്ലിക്കാട് കാരക്കോട്മുക്കം ചന്ദ്രന്റെ മകന്‍ ശ്രീജിന്‍ ആണ് തന്‍റെ മുറിയില്‍ തൂങ്ങി മരിച്ചത്. വൈകീട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഉടന്‍ തന്നെ എടക്കര ഏറനാട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്റര്‍ലോക് തൊഴിലാളിയാണ്. മാതാവ് : ശ്രീദേവി. സഹോദരങ്ങള്‍: ശ്രീജിത്ത്. ശ്രീലേഖ. എടക്കര എസ്‌ഐ കെ അബൂബക്കര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഏരഞ്ഞിമങ്ങാട് പണപ്പൊയില്‍ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

പൂക്കോട്ടൂര്‍ വെള്ളൂര്‍ ചെറുക്കാപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ അനൂപ് (36) വാടക ക്വാര്‍ട്ടേഴ്സിലാണ് തൂങ്ങി മരിച്ചത്. പുല്ലാനൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഭാര്യ രാത്രി പതിനൊന്നരയോടെ ഉണര്‍ന്നപ്പോഴാണ് അനൂപിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ അയല്‍വാസികളും ബന്ധുക്കളുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ് : പ്രമീള. ഭാര്യ : പ്രജിത. സഹോദരന്‍ : ബിനൂപ്. എസ്‌ഐ പി കെ ഖമറുസ്സമാന്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

Read More :  കോഴിക്കോട് 17 കാരി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, വീട്ടുകാരറിയുന്നത് പുലര്‍ച്ചെ 2 മണിയോടെ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം