
കൊച്ചി: ആലുവയിൽ ഊബർ ടാക്സി ഡ്രൈവർക്ക് ഓട്ടോ ഡ്രൈവർമാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ ആലുവ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങി. ഊബർ ടാക്സി ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിക്കുന്നതല്ലാതെ പൊലീസിൽ പരാതിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ്, കേസെടുത്തതിന് പിന്നാലെ ഊബർ ഡ്രൈവറെ മർദ്ദിച്ച ഓട്ടോ ഡ്രൈവർമാരോട് സ്റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്. മർദ്ദനമേറ്റ ഊബർ ഡ്രൈവറെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഊബറുകാരുടെ സാന്നിധ്യം തങ്ങളുടെ ഓട്ടം കുറയാൻ കാരണമാക്കുന്നുവെന്ന് പറഞ്ഞാണ് ഓട്ടോ ഡ്രൈവർമാർ ഇയാളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
Read More : പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന് ഭർത്താവ്, തർക്കം; വഴക്കിനൊടുവിൽ ഭാര്യ ജീവനൊടുക്കി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam