പൊളിച്ചുമാറ്റിയ വീടുകളിൽ വരെ വോട്ടർമാർ; മലപ്പുറം നഗരസഭയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ്

Published : Aug 28, 2025, 10:02 AM IST
malappuram municipality voters list allegation

Synopsis

മലപ്പുറം നഗരസഭയിൽ വോട്ടര്‍ പട്ടികയിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവുമായി യുഡിഎഫ്. പൊളിച്ചുമാറ്റിയ വീടിന്‍റെ നമ്പറിൽ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുചേര്‍ത്തുവെന്നാണ് ആരോപണം

മലപ്പുറം: മലപ്പുറം നഗരസഭയിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം. പൊളിച്ചുമാറ്റിയ വീടിന്‍റെ നമ്പറില്‍ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ ചേര്‍ത്തു നല്‍കിയെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. മലപ്പുറം നഗരസഭയിൽ വോട്ടർ പട്ടികയിൽ വ്യാപകമായ ക്രമക്കേടെന്ന് യുഡിഎഫ് ആരോപണം. പൊളിച്ചു മാറ്റിയ വീടിന്‍റെ നമ്പറില്‍ അടക്കം ഉദ്യോഗസ്ഥര്‍ വോട്ടുകള്‍ ചേര്‍ത്തു നല്‍കുകയാണെന്നാണ് യുഡിഎഫ് പരാതി. മലപ്പുറം നഗരസഭയിലെ വാർഡ് 22 ചീനിതോട് പ്രദേശത്തു നിന്ന് മാത്രം 122 വോട്ടുകൾ ഇത്തരത്തില്‍ അനധികൃതമായി ചേര്‍ത്തിട്ടുണ്ടെന്നാണ് യുഡിഎഫ് ആരോപണം. 

വാടക കെട്ടിടങ്ങളിലെയും ക്വാർട്ടേഴ്സുകളിലെയും പൊളിച്ചു മാറ്റപ്പെട്ട കെട്ടിടങ്ങളുടെയും നമ്പർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേര് തിരുകിക്കയറ്റുകയാണ്. ഇത് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതിയായി നല്‍കുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, പുതുക്കി പണിയാൻ വേണ്ടി പൊളിച്ചു മാറ്റിയ 21/461 കെട്ടിട നമ്പറിൽ ഉള്ള വീട്ടില്‍ നിലവിലുള്ള വോട്ടര്‍മാരെ നില നിര്‍ത്തുകയാണ് ചെയ്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇപ്പോള്‍ വാടകക്ക് താമസക്കുന്ന ഏഴുപേരും ഒരു സ്ഥലത്ത് മാത്രം വോട്ടര്‍ പട്ടികയില്‍ ഉള്‍പെട്ടവരാണെന്നും അവര്‍ വിശദീകരിച്ചു. 

സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന തൃക്കലങ്ങോട് സ്വദേശിയുടേയും ഭാര്യയുടേയും മലപ്പുറം നഗരസഭയിലെ വോട്ടും യുഡിഎഫ് ചോദ്യം ചെയ്തു. തൃക്കലങ്ങോട് വോട്ടർപട്ടികയിൽ പേര് ഉണ്ടായിരിക്കെ മലപ്പുറം നഗരസഭയിലെ വോട്ടർപട്ടികയില്‍ ഇവരെ അനധികൃതമായി ഉൾപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍, 2013 മുതല്‍ മലപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസമാണെന്നും അന്നുമുതല്‍ തന്നെ മലപ്പുറം നഗരസഭയില്‍ വോട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.തൃക്കലങ്ങോട് വോട്ടുള്ളതായി അറിയില്ലെന്നും അവര്‍ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം