ഭൂപതിവ് ചട്ട ദേഗതി ആവശ്യം:ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ,ജനുവരിക്കുള്ളിൽ പൂ‍ർത്തിയാക്കുമെന്ന് റവന്യുമന്ത്രി

Published : Nov 28, 2022, 06:35 AM ISTUpdated : Nov 28, 2022, 08:07 AM IST
ഭൂപതിവ് ചട്ട ദേഗതി ആവശ്യം:ഇടുക്കിയിൽ യുഡിഎഫ് ഹർത്താൽ,ജനുവരിക്കുള്ളിൽ പൂ‍ർത്തിയാക്കുമെന്ന് റവന്യുമന്ത്രി

Synopsis

താമസിക്കുന്ന ഭൂമിയിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കുന്നത് സർക്കാർ നയമല്ലെന്നും മന്ത്രി പറഞ്ഞു


ഇടുക്കി :ഇടുക്കിയിലെ കെട്ടിട നിർമ്മാണ നിരോധനം അടക്കമുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം കാണമെന്നാവശ്യപ്പെട്ട് ജില്ലയിൽ യുഡിഎഫ് ഹർത്താലാചരിക്കുകയാണ്. ഇടുക്കിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ 1964 ലെയും 93 ലെയും ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, സംരക്ഷിത മേഖലക്കു ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ ഏ‌ർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ഹർത്താൽ. വ്യവസായ മന്ത്രി പി രാജീവ് സംരംഭകരുമായി സംവദിക്കാൻ എത്താൻ നിശ്ചയിച്ചിരുന്ന ദിവസമായതിനാലാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലിനെ തുടർന്ന് മന്ത്രിയുടെ സന്ദർശനം മാറ്റി. വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഭൂപതിവ് ചട്ട ദേഗതി അടുത്ത ജനുവരിക്കുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. താമസിക്കുന്ന ഭൂമിയിൽ നിന്നും ആരെയും കുടിയൊഴിപ്പിക്കുന്നത് സർക്കാർ നയമല്ലെന്നും മന്ത്രി പറഞ്ഞു.

 

1964 ലെയും 93 ലെയും ഭൂ പതിവ് ചട്ടങ്ങളുടെ ഭേദഗതി പരമാവധി വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതിനായി കരട് തയ്യാറാക്കി ആദ്യ ഘട്ട ചർച്ച കഴിഞ്ഞു നിർദ്ദേശിച്ച ഭേദഗതികൾ ഉൾപ്പെടുത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നിയമ പരമായി ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം നിയമസഭയിൽ ചർച്ച ചെയ്ത് ബില്ലായി പാസാക്കാണ് ഉദ്ദേശിക്കുന്നത്.

ആളുകളെ വ്യാപകമായി കുടിയിറക്കാൻ ശമിക്കുന്നു എന്ന ആശങ്കയുണ്ടാക്കി കലക്ക വെള്ളത്തിൽ മീൻ പിടിക്കാനാണ് പ്രതിപക്ഷത്തിൻറെ ശ്രമം. കുറിഞ്ഞി സങ്കേതം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായ് അടുത്ത വർഷം സെറ്റിൽമെൻറ് അക്ട് പാസ്സാക്കും. ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട് അതിർത്തി സംസ്ഥാനങ്ങളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു

 

കേരളത്തിൽ ബഫർസോണിൽ 49,374 കെട്ടിടങ്ങൾ,റിപ്പോർട്ട് ഉടൻ കേന്ദ്രത്തിന് കൈമാറും

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്