ഭിന്നശേഷിക്കാരന്റെ വീട്ടിലേക്ക് റോഡ് യാഥാർത്ഥ്യമാക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

By Web TeamFirst Published Nov 27, 2022, 10:05 PM IST
Highlights
 വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട്:  വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി ഭിന്നശേഷിക്കാരനായ മകനുമായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ നിർധന കുടുംബത്തിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഇടപെടൽ മൂലം റോഡ് യാഥാർത്ഥ്യമാവുന്നത്. 

വേർങ്ങാട്ടിൽ പയ്യടി പറമ്പിൽ ശശിയുടെ വീട്ടിലേക്കുള്ള റോഡ് യാഥാർത്ഥ്യമാവുന്നതോടെ സമീപത്തെ അഞ്ച് കുടുംബങ്ങൾക്ക് കൂടി ഉപകാരപ്രദമാവും.  തൊട്ടടുത്ത് സ്ഥലമുള്ള കുടുംബം സ്ഥലം വിട്ടുനൽകിയാൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന് മനസിലാക്കിയ പഞ്ചായത്ത് അധികൃതർ ആ കുടുംബവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകുകയും ചെയ്തു. ഉച്ചക്കാവിൽ ആയിഷാബി, തലേക്കര മുഹമ്മദ് എന്നിവരാണ് റോഡിനായി സൗജന്യമായി സ്ഥലം വിട്ടുനൽകിയത്.

പഞ്ചായത്ത് പ്രസിഡന്റിന്റെ മേൽനോട്ടത്തിൽ മണ്ണുമാന്തിയന്ത്രം എത്തിച്ച് റോഡിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, വാർഡ് മെമ്പർ കോമളം തോണിച്ചാൽ, മുഹമ്മദ് ഗോതമ്പ റോഡ്, ജാബിർ തലേക്കര, ബഷീർ പുതിയൊട്ടിൽ, മാധവൻ ചേലോട്ട് പറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

Read more: കോട്ടയത്ത് മഴ; ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു, വീടിനകത്തെ വൈദ്യുതി ബന്ധം മുഴുവനും കത്തി

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകും: മന്ത്രി മുഹമ്മദ്‌ റിയാസ് 

മലപ്പുറം: കാലത്തിന്റെ മാറ്റത്തിനനുസരിച്ച്  കുട്ടികൾക്ക് പ്രീ പ്രൈമറി വിദ്യാഭ്യാസം നൽകണമെന്നതാണ് സർക്കാർ നയമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. നടുവട്ടം ഗവ. യു പി സ്കൂളിൽ നവീകരിച്ച മോഡൽ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രീ പ്രൈമറി വിദ്യാഭ്യാസം ശിശു കേന്ദ്രീകൃതമാകേണ്ടതുണ്ട്. പാഠപുസ്തകത്തിനപ്പുറം അറിവ് കുട്ടികൾക്ക് പകരാനാകണം. ഭാവിയിൽ നാടിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്. വൈവിധ്യമാർന്ന നിലയിൽ അറിവിന്റെ ലോകത്തേക്ക് കടക്കുന്നതോടൊപ്പം കുട്ടികൾക്ക് മാനസിക ഉല്ലാസം ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരള അനുവദിച്ച പത്തു ലക്ഷം രൂപ വിനിയോഗിച്ചാണ് സ്കൂളിലെ മോഡൽ പ്രീ പ്രൈമറി നവീകരിച്ചത്.

click me!