കൊടുവള്ളിയിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ആളെ നിര്‍ത്തി; ലീഗിനെതിരെ കോണ്‍ഗ്രസ്

By Web TeamFirst Published Dec 8, 2020, 10:22 AM IST
Highlights

ലീഗിനെതിരെ വിമത സ്ഥാനാർത്ഥിയായി നിന്ന കോൺഗ്രസുകാർക്കെതിരെ നടപടിയെടുത്തമ്പോൾ ലീഗ് അത്തരം നടപടിയെടുക്കാതെ റിബൽ സ്ഥാനാർത്ഥികളെ പ്രോത്സാഹിക്കുകയാണെന്നാണ് ആക്ഷേപം. 

കോഴിക്കോട്: കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ യു.ഡി.എഫിൽ അസ്വരസ്യങ്ങൾ പരസ്യമായി രംഗത്ത്. കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ പല വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ ലീഗ് സ്ഥാനാർത്ഥികളെ നിർത്തിയതായും അവർക്ക് വേണ്ടിയാണ് ലീഗ് നേതാക്കൾ പ്രവർത്തിക്കുന്നതെന്നാണ് കോൺഗ്രസിന്‍റെ പരാതി. 

ലീഗിനെതിരെ വിമത സ്ഥാനാർത്ഥിയായി നിന്ന കോൺഗ്രസുകാർക്കെതിരെ നടപടിയെടുത്തമ്പോൾ ലീഗ് അത്തരം നടപടിയെടുക്കാതെ റിബൽ സ്ഥാനാർത്ഥികളെ പ്രോത്സാഹിക്കുകയാണെന്നാണ് ആക്ഷേപം. മുസ്ലിം ലീഗിന്‍റെ ഇത്തരം നിലപാട് യു.ഡി.എഫ് വിരുദ്ധമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.

കൊടുവള്ളി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ തിരുമാനങ്ങൾക്ക് വിരുദ്ധമായാണ് മുസ്ലീംലീഗ് പ്രവർത്തിക്കുന്നത്. മുനിസിപ്പാലിറ്റിയിൽ 10 സീറ്റ് കോൺഗ്രസിനും 24 സീറ്റ് മുസ്ലിംലീഗിനും 2 സീറ്റ് വെൽഫെൽഫെയർ പാർട്ടിക്കുമാണ് വീതം വെച്ചത്.
കോൺഗ്രസിന്റെ സീറ്റുകളിൽ പലസ്ഥലത്തും മുസ്ലീം ലീഗ് സ്ഥാനാർത്ഥികളെ നിർത്തിയതായാണ് കോൺഗ്രസ് ആക്ഷേപം. 
കഴിഞ്ഞ 40 വർഷക്കാലമായി കൊടുവള്ളിയിൽ പല വാർഡുകളിലും മുസ്ലീം ലീഗ് റിബലുകളെ നിർത്തി ജയിപ്പിച്ച് ലീഗിൽ തന്നെ കൂട്ടുന്ന പ്രവണത തുടർകൊണ്ടിരിക്കുകയാണ്.

25ാം ഡിവഷനിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി സ്ഥാധീനിച്ച് പിൻവലിപ്പിക്കുകയും റിബലിനെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കി മാറ്റുകയും ചെയ്തു. കഴിഞ്ഞ തവണ കൊടുവള്ളിയിൽ 11 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് 9 സീറ്റായി ചുരുങ്ങി.
12ാം വാർഡിൽ കരീറ്റിപറമ്പിൽ മുൻ കൗൺസിലർ തന്നെ റിബലായി നിന്ന് പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ ദിവസം മാത്രമാണ് ഇയാളെ ലീഗ് സസ്പെന്റ് ചെയ്തത്.

20ാം ഡിവിഷൻ പ്രാവിൽ റിബൽ മുനിസിപ്പാലിറ്റി മുസ്ലീംലീഗ് സെക്രട്ടറിയുടെ നേത്യതത്തിൽ ഡിവിഷൻ മുസ്ലിം ലീഗ് ഭാരവാഹികളും ചേർന്നാണ് പ്രവർത്തനം നടത്തുന്നതെന്നും കോൺഗ്രസ്. ഈ റിബലിനെയോ നേതാക്കന്മാമാരെയോ മുസ്ലിം ലീഗ് പുറത്താക്കിയിട്ടില്ല. ചില ഡിവിഷനുകളിൽ  മുസ്ലിം ലീഗ് റിബലുമായി നടക്കുന്ന കാഴ്ച ജനങ്ങളുടെ ഇടയിൽ പരിഹാസമാക്കപ്പെടുകയാണെന്നുമാണ് കോൺഗ്രസിൻറെ പരാതി.

ഇന്നലെ ഇറങ്ങിയ യു.ഡി.എഫ് പ്രചരണ പോസ്റ്ററിൽ മുസ്ലിം ലീഗ് സംസ്ഥാനകമിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ മുസ്ലിം ലീഗ് പുറത്താക്കിയ മുൻ മുൻസിപ്പൽ വൈസ് ചെയർമാൻ എ.പി. മജീദ് മാസ്റ്റർ തിളങ്ങി നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. സംസ്ഥാന കമ്മിറ്റി പുറത്താക്കിയ ആളെ ലീഗ് സ്ഥാനാർത്ഥിത്വം നൽക്കുകയും യു.ഡി.ഫ് ആണന്ന് പറഞ്ഞ് അൗദ്യോഗിക പരിവേഷം നൽക്കുകയുമാണ്. 

റിബലുകളെയും അവരെ കൊണ്ടുനടക്കുന്ന പഞ്ചായത്ത് ഭാരവാഹികളെയും പുറത്താക്കാൻ തയ്യാറാകാത്ത. മുസ്ലിം ലീഗിന്റെ ഇരട്ടത്താപ്പ് നയം ജനങ്ങൾ തിരിച്ചറിയും. ഇത്തരം സാഹചര്യത്തിൽ യു.ഡി.ഫ് പരാജയം സംഭവിച്ചാൽ അതിനുത്തരവാദി സംസ്ഥാന നേതൃത്വത്തെ ധിക്കരിച്ച മുനിസിപ്പൽ മുസ്ലിം ലീഗാണെന്നും കോൺഗ്രസ് നേതാക്കൾ. ലീഗിനെതിരെ കോഴിക്കോട് കോൺഗ്രസ് നേതാക്കൾ വാർത്താ സമ്മേളനം നടത്തിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ഇത് കൊടുവള്ളിയിലെ യു.ഡി.എഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വൻ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.
 

click me!