
ഇടുക്കി: തോട്ടംതൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ നേത്യത്വത്തില്‍ ബുധനാഴ്ച മൂന്നാറില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ജി മുനിയാണ്ടി.
തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുക, തൊഴിലാളികള്‍ക്ക് താമസിക്കുന്നതിന് രണ്ട് കിടപ്പുമുറികളോടുകൂടിയ ലയങ്ങള്‍ അനുവധിക്കുക, പെട്ടിമുടിയില്‍ മരണപ്പെട്ടവരുടെ ആശ്രിദര്‍ക്ക് ധനസഹായം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മൂന്നാര്‍ പാര്‍ട്ടി ഓഫീസിന് മുമ്പില്‍ യു ഡി എഫിന്റെ നേത്യത്വത്തില്‍ സത്യാഗ്രഹ സമരം നടത്തുന്നത്.
രാവിലെ നടക്കുന്ന കെപിസിസി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന ജന.സെക്രട്ടറി ജി മുനിയാണ്ടി പറഞ്ഞു. സത്യാഗ്രഹത്തില്‍ യുഡിഎഫ് കണ്‍വീനറും ജില്ലാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam