യു.കെ.ജി വിദ്യാർത്ഥി സ്‌കൂളിൽ കുഴഞ്ഞു വീണ് മരിച്ചു

Published : Nov 02, 2018, 08:50 AM ISTUpdated : Nov 02, 2018, 09:06 AM IST
യു.കെ.ജി വിദ്യാർത്ഥി സ്‌കൂളിൽ കുഴഞ്ഞു വീണ് മരിച്ചു

Synopsis

തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി സ്‌കൂളിൽ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തിൽ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകൻ വിവിൻ വിനോദ് (5) ആണ് മരിച്ചത്. 

തിരുവനന്തപുരം: തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിലെ യു.കെ.ജി വിദ്യാർത്ഥി സ്‌കൂളിൽ കുഴഞ്ഞു വീണ് മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കെ.കെ സദനത്തിൽ കെ.ബി വിനോദ് കുമാറിന്റെയും ദിവ്യയുടെയും മകൻ വിവിൻ വിനോദ് (5) ആണ് മരിച്ചത്. മാറ്റിവെച്ച ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ കേരളപ്പിറവി ദിനത്തിൽ  മാതാപിതാക്കളോടൊപ്പം എത്തിയതായിരുന്നു വിവിൻ. 

പരിപാടികൾ അവസാനിച്ച ശേഷം ബാഗ് എടുക്കാൻ ക്ലാസിലേക്ക് പോയ വിവിൻ കുഴഞ്ഞു വീഴുകയായിരുന്നുയെന്ന് ബന്ധുക്കൾ അറിയിച്ചു. ടീച്ചർ ആണ് വിവിനെ എടുത്ത് കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക് ഓടിയെത്തിയത്. ഉടൻ തന്നെ വിവിനെ കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാക്കാൻ കഴിയൂവെന്ന് തിരുവല്ലം പോലീസ് അറിയിച്ചു. പോസ്റ്റ്‌മാർട്ടം നടപടികൾക്ക് ശേഷം വിട്ടുനൽകുന്ന മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. വിവിന്റെ മരണത്തെ തുടർന്ന് ഇന്ന് തിരുവല്ലം ക്രൈസ്റ്റ് നഗർ സ്‌കൂളിന് അവധി ആണെന്ന് അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി