
തൊടുപുഴ: കെട്ടിട നിർമ്മാണ രംഗത്തും പെൺപെരുമ ഉയർത്തി തൊടുപുഴ വെള്ളിയാമറ്റത്തെ ഒരു കുടുംബശ്രീ കൂട്ടായ്മ. നിര്‍മാണ്‍ശ്രീ കണ്‍സ്ട്രക്ഷൻ എന്ന് പേരിട്ട കൂട്ടായ്മ വീടുകളുടെ രൂപരേഖ തയ്യാറാക്കുന്നതു മുതൽ പെയ്ന്‍റിംഗ് വരെയുളള ജോലികളാണ് ചെയ്യുന്നത്.
ഇരുപതംഗ വനിതാ കൂട്ടായ്മയായ നിർമ്മാൺ ശ്രീ കൺസ്ട്രക്ഷൻറെ ആദ്യ ഭവന നിർമ്മാണമാണമാണ് ഇളംദേശത്തു പുരോഗമിക്കുന്നത്. മേസ്തിരിയും മെക്കാടും കരാറുകാരും എല്ലാം ഇവർ തന്നെ. തറയിട്ട് കട്ടകെട്ടി കട്ടിളയും ജനലുകളും സ്ഥാപിച്ച് വാർക്കയും പെയിന്‍റെഗും വരെയുളള ജോലികൾ ചെയ്യുന്നത് വീട്ടമ്മമാർ തന്നെയാണ്.
വെള്ളിയാമറ്റം പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നിര്‍മാണ്‍ശ്രീ കണ്‍സ്ട്രക്ഷൻടെ രൂപീകരണം. പിന്നാലെ വനിതാ മേസ്തിരി പരിശീലനവും കിട്ടിയതോടെ എല്ലാവരും കെട്ടിട നിർമ്മാണ ജോലികൾക്ക് പ്രാപ്തരായി. ആദ്യ നിർമ്മിതി പഞ്ചായത്ത് ഫണ്ടിലുളള ചെറിയ വീടാണെങ്കിലും തുടർന്നങ്ങോട്ട് ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ വനിതാ കൂട്ടായ്മ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam