ട്രെയിനിനുള്ളില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ പാംപേഴ്സ്, തുറന്നപ്പോള്‍ കണ്ടെത്തിയത് 20ലക്ഷത്തിന്‍റെ ഹെറോയിന്‍!

Published : Oct 18, 2023, 08:54 PM ISTUpdated : Oct 18, 2023, 08:55 PM IST
ട്രെയിനിനുള്ളില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ പാംപേഴ്സ്, തുറന്നപ്പോള്‍ കണ്ടെത്തിയത് 20ലക്ഷത്തിന്‍റെ ഹെറോയിന്‍!

Synopsis

പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍വെച്ച്  വിവേക് എക്സ്പ്രസ്സ്‌ ട്രെയിനില്‍നിന്നാണ് ഹെറോയിന്‍ പിടികൂടിയത്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വന്‍ മയക്കുമരുന്ന് വേട്ട. ട്രെയിനിൽ നിന്നും മാരക മയക്കുമരുന്നായ 20 ലക്ഷം രൂപയുടെ 44 ഗ്രാം ഹെറോയിൻ പിടികൂടി.  പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍വെച്ച്  വിവേക് എക്സ്പ്രസ്സ്‌ ട്രെയിനില്‍നിന്നാണ് ഹെറോയിന്‍ പിടികൂടിയത്. ട്രെയിന്‍ കംപാര്‍ട്ട്മെന്‍റിലെ സീറ്റിനടിയിൽ നിന്നു ഉടമസ്ഥനില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് മാരകലഹരിമരുന്നായ ഹെറോയി൯ കണ്ടെത്തിയത്.

സംശയത്തെതുടര്‍ന്നാണ് ബാഗ് പരിശോധിച്ചത്. ബാഗിനുള്ളിലുണ്ടായിരുന്ന പാംപ്പേഴ്സ്  പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നാലു സോപ്പ് പെട്ടികള്‍ക്കുള്ളിലായാണ് ഹെറോയിന്‍ കണ്ടെത്തിയത്. സോപ്പു പെട്ടിക്കുള്ളില്‍ പ്ലാസ്റ്റിക്  കവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 44 ഗ്രാം ഹെറോയിന്‍. ബാഗിന്‍റെ ഉടമയെ കണ്ടെത്തുന്നതിനുള്ള  പരിശോധനകൾ ഊ൪ജ്ജിതമാക്കിയതായി ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
കൂട്ടുപുഴ ചെക്പോസ്റ്റില്‍ വന്‍ എംഡിഎംഎ വേട്ട, പിടിയിലായത് മയക്കുമരുന്ന് കച്ചവട സംഘത്തിലെ പ്രധാനി

വാടക വീട്ടില്‍ ഹെറോയിന്‍ വില്‍പന, കൊച്ചിയില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ലഹരിവേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒമ്പത് ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പിടിയിൽ. ആസാം മാരിഗൗൻ സ്വദേശി റബുൾ ഇസ്‌ലാം (37), ദുപാരിത്തുർ സ്വദേശി മക്സിദുൾ ഹഖ് (23) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോഞ്ഞാശേരി ഭാഗത്ത് വാടക വീട്ടിൽ ബാഗിൽ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആസാമിൽ നിന്നുമാണ് കൊണ്ടുവന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ഹെറോയിന്‍ വില്‍പന നടത്തിയിരുന്നത്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐ ജോസി.എം.ജോൺസൻ, എ.എസ്.ഐമാരായ ജോബി മത്തായി, മുജീബ് സി.പി.ഒ കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ  റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ പോലീസ് നടത്തിയ പരിശോധനയിൽ ഏഴായിരത്തോളം പായ്ക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തീ പിടിക്കുന്ന ആവേശം! ആകാശംമുട്ടുന്ന പപ്പാഞ്ഞികൾ റെഡി; പുതുവർഷം ആഘോഷമാക്കാൻ കൊച്ചിയും കോവളവും
ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിൽ സിപിഒ മരിച്ച നിലയിൽ