
മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിൽ ഉടമയില്ലാത്ത ബാഗ് കണ്ട് പരിശോധിച്ചതോടെ കണ്ടെത്തിയത് വൻ ലഹരി. രണ്ട് ബാഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എം ഡി എം എ, 8 ഗ്രാം ബ്രാൻ ഷുഗർ, 10.51 ഗ്രാം വൈറ്റ് എം ഡി എം എ, പുകവലിക്കാനുള്ള ഉപകരണം അടക്കമാണ് പിടികൂടിയത്.
ഓണം പ്രമാണിച്ച് ട്രയിൻ വഴി മയക്കുമരുന്ന് വ്യാപകമായി ഒഴുകുന്നവെന്ന വിവരത്തെ തുടർന്നാണ് ആർ പി എഫ് - എക്‌സ്സൈസ്സ് , എക്‌സ് സ്‌റ്റൈസ് ഇൻറലിജൻറ് ബ്യൂറോ സംയുക്ത പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ നടത്തിയ പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ യാത്രക്കാരുടെ ഇരിപ്പിടത്തിന് ചുവട്ടിൽ നിന്നാണ് ഇവ പിടികൂടിയത്.
പിടികൂടിയ മയക്കുമരുന്ന് കോടതിയിൽ ഹാജരാകുമെന്നും ഇവ എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ആർ പി എഫ് എസ് ഐ കെ എം സുനിൽകുമാർ, എക്‌സ് സൈസ് സി ഐ മുഹമ്മദ് സലീം എന്നിവർ പറഞ്ഞു.
പരിശോധനക്ക് ആർ പി എഫ് ഉദ്യോഗസ്ഥരായ സജിമോൻ അഗസ്റ്റ്യൻ, പ്രമോദ്, പ്രദീപ്, സതീഷ്, മുരളീധരൻ, എക്‌സ് സൈസ് പ്രിവൻറീവ് ഓഫീസർമാരായ പ്രജോദ് കുമാർ ബിനുരാജ്, ഐബി പ്രിവൻ റിവ് ഓഫിസർ രതീഷ്, മുഹമ്മദലി, നൗഫൽ, ചന്ദ്ര മോഹനൻ എന്നിവർ ഉണ്ടായിരുന്നു.
കോഴിക്കോട് മയക്കുമരുന്നുമായി നാല് യുവാക്കള്‍ പിടിയില്‍. ബാലുശ്ശേരി വട്ടോളിയിലാണ് മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. തുരുത്ത്യാട് ഫുഹാദ് സെനീൻ , പനായി റാഷിദ് പിടി ,കോക്കല്ലൂർ സ്വദേശികളായ മുഹമ്മദ് റാഫി , വിഷ്ണു പ്രസാദ് എന്നിവരെയാണ് ബാലുശേരി എസ് ഐ റഫീഖും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam