
കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിൽ തട്ടി മതിലിൽ ഇടിച്ച് നാല് വയസ്സുകാരൻ മരിച്ചു.
വയനാട് നടവയൽ നെയ്ക്കുപ്പ കാഞ്ഞിരത്തിൻകുന്നേൽ ഷിബു മാത്യുവിന്‍റെ മകൻ സാവിയോ ഷിബു (4) ആണ് മരിച്ചത്. അപകടത്തിൽ ഷിബു മാത്യു, ഭാര്യ റീജ, റീജയുടെ അമ്മ റീന, സ്‌കൂട്ടർ യാത്രികനായ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുൺ എന്നിവർക്ക് പരുക്കേറ്റു.
പരിക്കേറ്റ കാർ യാത്രക്കാരായ ഷിബു, റീന, റീജ, എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, സ്കൂട്ടർ ഉടമ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അരുണിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് വട്ടക്കുണ്ട് പാലത്തിന് സമീപം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം 4 മണിയോടെയായിക്രുന്നു അപകടം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam