പുനലൂര്‍ ചെങ്കോട്ട റെയില്‍പ്പാതയിലെ അശാസ്ത്രീയ നിര്‍മ്മാണത്തിന്‍റെ തെളിവായി അടിപ്പാത

By Web TeamFirst Published Aug 24, 2020, 1:55 PM IST
Highlights

റെയില്‍ പാതയിലെ ഒട്ടുമിക്ക കലുങ്കുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ചില കലുങ്കുള്‍ ഇപ്പോള്‍ തന്നെ പൊട്ടി പൊളിഞ്ഞ് തുടങ്ങി. നിരന്തരമായി പരാതി അധികൃതരുടെ കണ്ണില്‍പ്പെടുമ്പോള്‍ പേരിന് ഒരു അറ്റകുറ്റ പണി നടത്തും

തെന്മല: പുനലൂര്‍ ചെങ്കോട്ട റെയില്‍പ്പാതയിലെ അശാസ്ത്രീയ നിര്‍മ്മാണത്തിന് മറ്റൊരു തെളിവാണ് തെന്മല ജംഗഷനിലെ അടിപ്പാത. മഴ ഒന്നു പെയ്ത് കഴിഞ്ഞാല്‍ ഈ അടിപ്പാതയ്ക്ക് സമീപമുള്ള അന്‍പതിലധികം കുടുംബങ്ങള്‍ക്ക് പുറത്ത് ഇറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത രീതിയില്‍ ചില സ്ഥലങ്ങളില്‍ ചോര്‍ച്ചയും ഈ അടിപ്പാതയ്ക്കുണ്ട്.

തെന്മല റെയില്‍വേ സ്റ്റേഷന് തൊട്ട് അടുത്ത് അന്‍പതിലധികം കുടുംബങ്ങള്‍  താമസിക്കുന്ന  ജനവാസ മേഖലയിലേക്ക് പോകുന്ന അടിപ്പാതയാണ് ഇത്. നേരത്തെ ഇതുവഴി വാഹനങ്ങള്‍ കടന്നുപോകുമായിരുന്നു  പുതിയ പാലം വന്നതോടെ ഇതിലൂടെയുള്ള വാഹനയാത്ര നിലച്ചു. മഴപെയ്തു കഴിഞ്ഞാല്‍ വഴിയില്‍ കല്ലും മണ്ണും ചെളിയും കൊണ്ട് നിറയും. 

റെയില്‍ പാതയിലെ ഒട്ടുമിക്ക കലുങ്കുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ചില കലുങ്കുള്‍ ഇപ്പോള്‍ തന്നെ പൊട്ടി പൊളിഞ്ഞ് തുടങ്ങി. നിരന്തരമായി പരാതി അധികൃതരുടെ കണ്ണില്‍പ്പെടുമ്പോള്‍ പേരിന് ഒരു അറ്റകുറ്റ പണി നടത്തും.  ഈ കലുങ്കുളില്‍ നിന്നും  മഴവെള്ളം ഒഴുകിയെത്തുന്നത് സമിപവാസികളുടെ വീടുകളിലേക്കാണ്.

click me!