ഏഴ് വർഷമായി ഡയാലിസിസ്, വൃക്ക നൽകാൻ അമ്മയുണ്ടെങ്കിലും ശസ്ത്രക്രിയക്ക് ശ്യാംജിത്തിന് സുമനസ്സുകളുടെ സഹായം വേണം

Published : May 21, 2024, 04:23 PM IST
ഏഴ് വർഷമായി ഡയാലിസിസ്, വൃക്ക നൽകാൻ അമ്മയുണ്ടെങ്കിലും ശസ്ത്രക്രിയക്ക് ശ്യാംജിത്തിന് സുമനസ്സുകളുടെ സഹായം വേണം

Synopsis

കൽപറ്റ വെയർ ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന ശ്യാംജിത്തിന് വൃക്ക നൽകാൻ അമ്മ സുജാത തയാറാണ്. ഈ മാസം 29നു ശസ്ത്രക്രിയ നടത്താനാണ് തീരുമാനം

കൽപറ്റ: ഇരു വൃക്കകൾക്കും അസുഖം ബാധിച്ച് ഏഴു വർഷമായി ഡയാലിസിസ് നടത്തുന്ന കൽപറ്റ സ്വദേശി ശ്യാംജിത്ത് (32) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.  മണ്ണുമാന്തി യന്ത്രത്തിൽ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു അസുഖം കണ്ടെത്തിയത്. ഏഴു വർഷമായി ഡയാലിസിസ് ചെയ്തുവരുന്ന ശ്യാംജിത്തിന് ഇനി വൃക്ക മാറ്റിവെയ്ക്കുകയല്ലാതെ മറ്റു വഴികളില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു. 

കൽപറ്റ വെയർ ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന ശ്യാംജിത്തിന് വൃക്ക നൽകാൻ അമ്മ സുജാത തയാറാണ്. ഈ മാസം 29നു ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.  ഇതിനുവേണ്ടി വരുന്ന പത്ത്  ലക്ഷം രൂപ കണ്ടെത്താൻ വഴി കാണാതെ ബുദ്ധിമുട്ടുകയാണ് ശ്യാംജിത്തിന്റെ അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സഹോദരൻ കൂലിവേല ചെയ്താണ്  കുടുംബ ചെലവും ചികിത്സാ ചെലവും നടത്തുന്നത്. 
ശസ്ത്രക്രിയയുടെ ഭാഗമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആണ് ശ്യാംജിത്.  ഇവരുടെ കുടുംബത്തെ സഹായിക്കാനായി കൽപറ്റ നഗരസഭ കൗൺസിലർ നിജിത ചെയർമാനും, സന്തോഷ് കൺവീനറുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തിക്കുകയാണ്. ഉദാരമതികളിൽ നിന്നു സാമ്പത്തിക സഹായം സ്വീകരിക്കാനായി കൽപറ്റ കാത്തലിക് സിറിയൻ ബാങ്കിൽ 0256-07 964060-190001 നമ്പർ ആയി (IFSC:CSBK0000256) അക്കൗണ്ടും ആരംഭിച്ചു.
GPay : 7907725181
ചികിത്സ കമ്മിറ്റി ചെയർമാൻ ഫോൺ: 97445318 74.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു