വീട്ടിലെ ഡൈനിങ് ഹാളിൽ നിലവിളക്കിന് ചേര്‍ന്ന് വീട്ടുകാരെ പേടിപ്പിച്ച് അപ്രതീക്ഷിത അതിഥി; രാജവെമ്പാലയെ പിടികൂടി

Published : Feb 22, 2025, 05:02 PM ISTUpdated : Feb 22, 2025, 05:05 PM IST
വീട്ടിലെ ഡൈനിങ് ഹാളിൽ നിലവിളക്കിന് ചേര്‍ന്ന് വീട്ടുകാരെ പേടിപ്പിച്ച് അപ്രതീക്ഷിത അതിഥി; രാജവെമ്പാലയെ പിടികൂടി

Synopsis

വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഇന്നലെ രാവില 11 മണിയോടെയായിരുന്നു സംഭവം. 

പത്തനംതിട്ട: റാന്നി പുതുശേരിമല പടിഞ്ഞാറ്റേതിൽ രാജവെമ്പാലയെ പിടികൂടി.റിട്ടയേഡ് പ്രൊഫസർ രാജശേഖരൻ നായരുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാവിലെയോടെ ആയിരുന്നു രാജവെമ്പാല കടന്നുകൂടിയത്. വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ11 മണിയോടെയായിരുന്നു വീട്ടുകാരെ ഭയപ്പെടുത്തിയ സംഭവം. 

ഇവരുടെ വീട്ടിലെ ഡൈനിങ് ഹാളിലായിരുന്നു രാജവെമ്പാല എത്തിയത്. നിലവിളക്കിനോട് ചേര്‍ന്ന് മൂലയിലിരിക്കുകയായിരുന്നു കക്ഷി. അപ്രതീക്ഷിതമായി പാമ്പിനെ കണ്ട് ഭയന്ന് പേടിച്ച വീട്ടുകാര്‍ വനംവകുപ്പിനെ വിളിക്കുകയായിരുന്നു. വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങൾ വേഗം തന്നെ എത്തി പാമ്പിനെ പിടികൂടി. രാജവെമ്പാലയെ പിന്നീട് മൂഴിയാര്‍ വനമേഖലയിൽ വിട്ടയച്ചു. ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആര്‍ആ‍ര്‍ടി അംഗങ്ങളായ സതീഷ് കുമാര്‍ എസ്, നവാസ് സിഎം, ഫോറസ്റ്റ് ഡ്രൈവറായ സോളമൻ ജിഎസ് എന്നിവരാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

കന്യാകുമാരി തീരത്ത് കടലാക്രമണത്തിനും കള്ളക്കടലിനും സാധ്യത; കേരളത്തിൽ 6 ജില്ലകളിൽ മഴ, കാലവസ്ഥാ പ്രവചനം

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വന്തം കല്ലറ പണിത് മരണം കാത്തിരുന്നു, പ്രതീക്ഷിച്ച പോലെ മരണമത്തിയില്ല, ഒടുവിൽ ജീവനൊടുക്കി വയോധികൻ
ഫ്ലക്സിനെ ചൊല്ലി തർക്കം, ഉത്സവ പറമ്പിലുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ പൊലീസിനെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകർ പിടിയില്‍