വിവാഹം വാഗ്ദാനം നൽകി പീഡനം: യുവാവല്ല, വിവാഹത്തിൽ നിന്ന് പിന്മാറിയത് പരാതിക്കാരിയെന്ന് കണ്ടെത്തൽ; വെറുതെവിട്ടു

Published : Feb 22, 2025, 04:10 PM IST
വിവാഹം വാഗ്ദാനം നൽകി പീഡനം: യുവാവല്ല, വിവാഹത്തിൽ നിന്ന് പിന്മാറിയത് പരാതിക്കാരിയെന്ന് കണ്ടെത്തൽ; വെറുതെവിട്ടു

Synopsis

തുടക്കം മുതല്‍ ലൈംഗിക താല്‍പര്യം മാത്രം ലക്ഷ്യംവച്ച് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്നത് മാത്രമാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുത്താനാകൂ എന്ന സുപ്രീം കോടതിയുടെ വിധി നിർണായകമായി

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
മലപ്പുറം വലിയപറമ്പ് സ്വദേശി പി അക്ഷയെ (25) മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷല്‍ കോടതി (രണ്ട്) ജഡ് എസ്. രശ്മിയാണ് വെറുതെ വിട്ടത്. എന്നാല്‍ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്നും യുവാവില്‍ സ്വഭാവ ദുഷ്യം ആരോപിച്ച് പരാതിക്കാരിയാണ് പിന്മാറിയതെന്നും കോടതി കണ്ടെത്തുകയായിരുന്നു. 

തുടക്കം മുതല്‍ ലൈംഗിക താല്‍പര്യം മാത്രം ലക്ഷ്യംവച്ച് വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുന്നത് മാത്രമാണ് ഈ വകുപ്പില്‍ ഉള്‍പ്പെടുത്താനാകൂ എന്ന സുപ്രീം കോടതിയുടെ വിധി ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകരായ സിയാദ് പേങ്ങാടന്‍, ശബീബ് റഹ്‌മാന്‍, റിസ റൈഹാന എന്നിവരുടെ വാദം അംഗീകരിച്ച കോടതി യുവാവിനെ നിരുപാധികം വെറുതെ വിടുകയായിരുന്നു.

2022 മേയ് മാസത്തില്‍ പരിചയപ്പെട്ട 20 കാരിയെ വിവാഹവാഗ്ദാനം നല്‍കി നവംബര്‍ മാസം മുതല്‍ 2023 ജനുവരി മാസം അവസാനം വരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഫെബ്രുവരി രണ്ടിന് നല്‍കിയ പരാതിയില്‍ മലപ്പുറം വനിതാ പൊലീസ് സെല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്.

കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്; മോഷണക്കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു