വീട്ടിലെ അടുക്കളമുറ്റത്ത് അപ്രതീക്ഷിതമായി ഒരഥിതി, 15 അടി നീളമുള്ള രാജവെമ്പാല; പിടികൂടി ഉൾകാട്ടിൽ വിട്ടയച്ചു

Published : Mar 06, 2025, 10:09 PM IST
വീട്ടിലെ അടുക്കളമുറ്റത്ത് അപ്രതീക്ഷിതമായി ഒരഥിതി, 15 അടി നീളമുള്ള രാജവെമ്പാല; പിടികൂടി ഉൾകാട്ടിൽ വിട്ടയച്ചു

Synopsis

വിവരമറിഞ്ഞ് ആളുകൾ എത്തിയതോടെ പാമ്പ്  സമീപത്തെ റോഡരികിലെ കൽക്കെട്ട് ഭാഗത്തേക്ക് നീങ്ങി. ഇതിനിടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി സ്ഥലത്തെത്തി.

കൊച്ചി: കോതമംഗലം - വടാട്ടുപാറ അരീക്കൽ സിറ്റിയിൽ വീടിൻ്റെ അടുക്കള മുറ്റത്ത് എത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി.ഇന്ന് വൈകിട്ടാണ് സംഭവം. അരീക്കൽ സിറ്റിയിൽ റോഡിനടുത്തുള്ള വീടിൻ്റെ അടുക്കളമുറ്റത്താണ് ആദ്യം രാജവെമ്പാലയെ കണ്ടത്. പെൺ വർഗത്തിൽപെട്ട 15 അടി നീളമുള്ള രാജവെമ്പാലയാണ് ജനവാസമേഖലിയിലെത്തിയത്.

വിവരമറിഞ്ഞ് ആളുകൾ എത്തിയതോടെ പാമ്പ്  സമീപത്തെ റോഡരികിലെ കൽക്കെട്ട് ഭാഗത്തേക്ക് നീങ്ങി. ഇതിനിടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേക്കമാലി സ്ഥലത്തെത്തി. പിന്നീട് സാഹസികമായി കൂറ്റൻ പാമ്പിനെ പിടികൂടുകയായിരുന്നു.  രാജവെമ്പാലയെ വനപാലകർക്ക് കൈമാറി. പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു. 

ചൂടു കൂടി വരുന്നതിനാൽ വീടിൻ്റെ തണുപ്പ് കൂടുതലുള്ള ഭാഗങ്ങളിലേക്ക് പാമ്പ് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും  വാതിലുകളും ജനലുകളും അടച്ചിട്ട് ജാഗ്രത പാലിക്കണമെന്നും മാർട്ടിൻ മേയ്ക്ക്മാലി പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പത്തനംതിട്ട ജില്ലയിലെ റാന്നി പുതുശേരിമല പടിഞ്ഞാറ്റേതിലും രാജവെമ്പാലയെ വീടിനുള്ളിൽ നിന്നും പിടികൂടിയിരുന്നു. റിട്ടയേഡ് പ്രൊഫസർ രാജശേഖരൻ നായരുടെ വീട്ടിലാണ് രാജവെമ്പാല കടന്നുകൂടിയത്. പിന്നീട് വനംവകുപ്പ് ആര്‍ആര്‍ടി അംഗങ്ങളെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

Read More : മലപ്പുറത്ത് ഭാര്യയുടെ ഫോട്ടോയെടുത്തത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറുടെ നെഞ്ചിൽ ചവിട്ടി സ്വകാര്യ ബസ് ജീവനക്കാരൻ

PREV
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ