തിരുവല്ലയിൽ പൊള്ളലേറ്റ പെൺകുട്ടിയുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം വേണം; പണം നൽകിയും സഹായം അഭ്യർഥിച്ചും യുഎൻഎ

Published : Mar 14, 2019, 12:03 PM IST
തിരുവല്ലയിൽ പൊള്ളലേറ്റ പെൺകുട്ടിയുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം വേണം; പണം നൽകിയും സഹായം അഭ്യർഥിച്ചും യുഎൻഎ

Synopsis

30000 രൂപക്ക് മുകളിൽ ദിനംതോറും ചികിത്സാ ചിലവ് വരുമെന്നാണ് ലഭിച്ച വിവരം. കവിതയുടെ ചേച്ചിയുടെ അക്കൗണ്ട് നമ്പർ ചുവടെ നൽകുന്നു VIDYA VIJAYAKUMAR ORIENTAL BANK OF COMMERCE A/C NO:19172043000222 IFSC:ORBC0101917

തിരുവല്ല: പ്രണയ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ലയിൽ വെച്ച് യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കവിതാ വിജയകുമാറിന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വക അടിയന്തിര ചികിത്സാ സഹായം. 50000 രൂപ കവിതയുടെ ചികിത്സയ്ക്കായി അടിയന്തിരമായി നൽകുമെന്ന് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ അറിയിച്ചു. വളരെയധികം തുക ചികിത്സക്ക് വേണ്ടി വരുമെന്നും കഴിയുന്നവർ കവിതയെ സഹായിക്കണമെന്നും ജാസ്മിൻ ഷാ ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചു.

കുറിപ്പ് പൂർണരൂപത്തിൽ

പ്രണയ അഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ തിരുവല്ലയിൽ വെച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ 70% ത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കവിത എറണാകുളം മെഡിക്കൽ സെന്റെർ ആശുപത്രിയിൽ ചികിത്സയിലാണ്.വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് കവിത.യുഎൻഎ സജീവ അംഗവും ബിലിവേഴ്‌സ് ആശുപത്രി അംഗവുമായ വിദ്യ വിജയകുമാറിന്റെ അനുജത്തിയാണ് കവിത. ആശുപത്രിയിൽ കെട്ടിവെക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്ന വിദ്യയുടെ കുടുംബത്തിന്റെ അവസ്ഥ പത്തനംതിട്ട ജില്ലാ കമ്മിറ്റിയും,ബിലിവേഴ്‌സ് യുഎൻഎ യൂണിറ്റുമാണ് സംസ്ഥാന നേത്യത്യത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത്. ആയതിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ കെട്ടിവെക്കാനുള്ള 50000 രൂപ അടിയന്തിരമായി ഇന്ന് തന്നെ അനുവദിച്ചു .

പണമില്ലാത്തതിന്റെ പേരിൽ ഒരു യുഎൻഎ പ്രവർത്തകർക്കും കുടുംബാഗങ്ങൾക്കും യുഎൻഎ ഉളളിേെത്താളം ജീവൻ വെടിയേണ്ടി വരില്ല. കവിത എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു.

വളരെയധികം തുക ചികിത്സക്ക് വേണ്ടി വരുമെന്നതിനാൽ സുമനസ്സുകളുടെ സഹായം തേടുന്നു. 30000 രൂപക്ക് മുകളിൽ ദിനംതോറും ചികിത്സാ ചിലവ് വരുമെന്നാണ് ലഭിച്ച വിവരം. കവിതയുടെ ചേച്ചിയുടെ അക്കൗണ്ട് നമ്പർ ചുവടെ നൽകുന്നു. കഴിയാവുന്ന വിധം സഹായിക്കാൻ കഴിയുന്നവർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

VIDYA VIJAYAKUMAR
ORIENTAL BANK OF COMMERCE
A/C NO:19172043000222
IFSC:ORBC0101917

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്