
എറണാകുളം കോലഞ്ചേരിയില്‍ ആടുകളെ അജ്ഞാത ജീവിയുടെ അക്രമത്തില്‍ നിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ വത്യസ്ത സമരം. കോലഞ്ചേരി മൃഗാശുപത്രിക്കുമുന്നില്‍ വലയില്‍ കുരുങ്ങികിടന്നാണ് ഇവര്‍ പ്രതിക്ഷേധം രേഖപ്പെടുത്തിയത്.
പൂത്തൃക്ക, ഐക്കരനാട് എന്നി പഞ്ചായത്തുകളില്‍ രണ്ടുമാസത്തിനിടെ 20തിലധികം ആടുകളാണ് അജ്ഞാത ജീവിയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. രാത്രിയിലാണ് അജ്ഞാത ജീവിയെത്തുക. ചെവി മുറിച്ച് കഴുത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി രക്തം ഊറ്റി കുടിക്കുന്ന ജീവിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങള്‍ ഇപ്പോള് രാത്രിയില്‍ ഭീതിയിലാണ്. പലതവണ നാട്ടുകാര്‍ ഇടപെടലാവശ്യപ്പെട്ട് പോലീസ് വനം മൃഗസംരക്ഷണവകുപ്പ് എന്നിവിടങ്ങളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയില്ല. ഇതോടെയാണ് വലയില്‍ കുരുങ്ങി പ്രതിക്ഷേധം രേഖപ്പെടുത്താന്‍ കര‍്ഷകര്‍ തീരുമാനിച്ചത്.
പിടികൂടാൻ പ്രദേശത്ത് വനം വകുപ്പ് ഇടപെട്ട് കൂടുകൾ സ്ഥാപിക്കണമെന്നും കർഷകര്‍ ആവശ്യപെടുന്നുണ്ട് ഇതോടോപ്പം നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്. ഇല്ലെങ്കില്‍ സമരം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇവരുടെ തീരുമാനം. അതെസമയം സംഭവത്തെകുറിച്ച് അന്വേഷിച്ചുവരുകയാണെന്നാണ് പോലീസ് വനം ഉദ്യോഗസ്ഥരുടെ വിശദീകരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam