
കണ്ണൂർ : കണ്ണൂർ കാങ്കോലിൽ പരിസര മലിനീകരണത്തിനെതിരെ സമരം ചെയ്തിരുന്നവരുടെ പ്രതീകാത്മക പന്തൽ അജ്ഞാതർ കത്തിച്ചു. സിപിഎം നേതാവിന്റെ ഭീഷണിക്ക് പിന്നാലെയാണ് സംഭവം. പാർട്ടിക്ക് തലവേദനയായി അണികളും സമരത്തിനെത്തിയതോടെയാണ് സംഭവം. കണ്ണൂർ കാങ്കോലിലെ മത്സ്യ സംസ്കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമര പന്തലാണ് പൊളിച്ചു കൊണ്ടുപോയി കത്തിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് പന്തലിന് തീയിട്ടത്.സമരനേതാവും പൊതുപ്രവർത്തകനുമായ ജോബി പീറ്ററിനെ കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി ടി വിജയൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പന്തൽ അക്രമിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam