
മാനന്തവാടി: പുല്‍പ്പള്ളി ചേകാടിക്കടുത്ത ബാവലിയില്‍ വനപ്രദേശത്തിന് സമീപം മേയാന്‍വിട്ട ആടിനെ അജ്ഞാത ജീവി ഭക്ഷിച്ചതായി നാട്ടുകാര്‍. ബാവലി തുറമ്പൂര്‍ കോളനിയിലെ മല്ലന്‍ എന്നയാളുടെ ആടിനെയാണ് നഷ്ടമായത്.
രണ്ട് ദിവസമായി ആടിനെ കാണാനുണ്ടായിരുന്നില്ല. പിന്നീട് ഇവിടെ കാടുമുടിയ പ്രദേശം വൃത്തിയാക്കുന്നതിനിടെ ആടിന്റെ കഴുത്തില്‍ക്കെട്ടിയ മണിയും എല്ലുകളുമടക്കമുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ആടിനെ കടുവയോ പുലിയോ ആക്രമിച്ചത് ആകാനാണ് സാധ്യതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. തോട്ടത്തില്‍ കാട് വൃത്തിയാക്കുന്നവര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ മല്ലനെ അറിയിക്കുകയായിരുന്നു. ആനയും കടുവയും അടക്കമുള്ള വന്യമൃഗശല്ല്യം ഉള്ള പ്രദേശമാണ് ഇവിടം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam