മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

Published : Mar 19, 2025, 01:12 PM IST
മാലിന്യ ചാക്കിൽ നിന്ന് സീൽ പൊട്ടിക്കാത്ത കുപ്പി; ഇത്തവണ ഹരിതകർമ്മ സേന ഉടമയ്ക്ക് കൊടുത്തില്ല, ഇത് പ്രതിഷേധം

Synopsis

മലപ്പുറം അമരമ്പലത്തെ ഹരിത കര്‍മ്മസേനക്ക് കഴിഞ്ഞ ദിവസം കിട്ടിയ സാധനം അവര്‍ തിരിച്ചേല്‍പ്പിച്ചില്ല.

മലപ്പുറം: വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ഹരിത കർമ്മ സേനക്ക് പണവും സ്വർണ്ണവും ഉൾപ്പെടെ വില പിടിപ്പുള്ള പലതും കിട്ടാറുണ്ട്. അതെല്ലാം ഉടമകളെ കണ്ടെത്തി കൃത്യമായി അവര്‍ തിരിച്ചേൽപ്പിക്കാറുമുണ്ട്. എന്നാല്‍ മലപ്പുറം അമരമ്പലത്തെ ഹരിത കര്‍മ്മസേനക്ക് കഴിഞ്ഞ ദിവസം കിട്ടിയ സാധനം അവര്‍ തിരിച്ചേല്‍പ്പിച്ചില്ല.

പകരം ഒരു ഒഴുക്കിക്കളയല്‍ പ്രതിഷേധമാണ് നടന്നത്, പല വീടുകളിലും സമാധാനം കളയുന്ന മദ്യത്തിനെതിരെയുള്ള വീട്ടമ്മമാരുടെ പ്രതിഷേധം. അപ്രതീക്ഷിതമായാണ് ഈ മദ്യക്കുപ്പി ഇവരുടെ കയ്യില്‍ കിട്ടിയത്. മാലിന്യ ചാക്കിലെ കുപ്പികള്‍ക്കിടയിലായിരുന്നു സീൽ പോലും പൊട്ടിക്കാത്ത 500 മില്ലിയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. ഇങ്ങനെ കിട്ടുന്ന എന്തു സാധനവും ഉടമസ്ഥനെ കഷ്ടപെട്ട് കണ്ടെത്തി തിരിച്ചുകൊടുക്കാറുള്ള സ്ത്രീകള്‍ ഒന്നിച്ച് ഒരു തീരുമാനമെടുത്തു, മദ്യം പറമ്പില്‍ ഒഴുക്കിക്കളയാൻ. ഒരു കുടുംബത്തിലെങ്കിലും ഒരു ദിവസമെങ്കിലും സമാധാനം കിട്ടണം എന്നതായിരുന്നു എല്ലാവരുടെയും മനസിൽ. 

വേസ്റ്റ് കുപ്പികള്‍ക്കൊപ്പം മദ്യകുപ്പി പോയതറിയാതെ ഏതോ ഒരു വീട്ടില്‍ വെള്ളവും അച്ചാറുമൊക്കെയായി ഒരാള്‍ കാത്തിരിക്കുന്നുണ്ടാവും. ഒന്നുകില്‍ അബദ്ധത്തില്‍ മദ്യക്കുപ്പി പോയതാണ്. അല്ലെങ്കില്‍ മദ്യപാനം കൊണ്ട് പൊറുതുമുട്ടിയ വീട്ടിലെ ആരെങ്കിലും ആരുമറിയാതെ മദ്യക്കുപ്പി കളഞ്ഞതാകും. രണ്ടായാലും ഈ വാര്‍ത്ത കണ്ടാല്‍ ആ മദ്യപാനിയുടെ നെഞ്ച് പിടക്കുമെന്ന കാര്യം ഉറപ്പ്.

വീട്ടിലെത്താൻ വൈകുമെന്ന് വേറൊരു നമ്പറിൽ നിന്ന് വിളിച്ച് പറഞ്ഞു; ഒരു മാസം കഴിഞ്ഞു, ജിമേഷ് എവിടെ? ഉത്തരമില്ല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം