ശുചിമുറി ഫീസ് ജിപേ സ്വീകരിച്ചില്ല, അകത്ത് കയറിയതോടെ വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമം, പുറത്തു വന്നപ്പോൾ മർദനവും, ജീവനക്കാർ പിടിയിൽ

Published : Oct 07, 2026, 09:27 AM IST
kerala police jeep

Synopsis

ഫീസ് 10 രൂപ ഗൂഗിൾ പേ ചെയ്യാമെന്ന് താജുദീൻ പറഞ്ഞെങ്കിലും പണം മാത്രമേ സ്വീകരിക്കൂവെന്ന് ജീവനക്കാരൻ നിർബന്ധിച്ചതോടെയാണ് തർക്കമുണ്ടായത്

കൊച്ചി: ശുചിമുറി ഉപയോഗിക്കുന്നതിനുള്ള 10 രൂപ ഗൂഗിൾ പേ വഴി നൽകാമെന്ന് പറഞ്ഞ യുവാവിനെ സംഘം ചേർന്ന് മർദിച്ച കേസിൽ രണ്ട് ശുചിമുറി ജീവനക്കാർ അറസ്റ്റിൽ. മറൈൻ ഡ്രൈവിലെ ശുചിമുറി ജീവനക്കാരായ കളമശേരി കൊടിയിൽവീട്ടിൽ എസ് അജിത്ത് (44), വരാപ്പുഴ എടമ്പാടം മഠത്തിപ്പറമ്പിൽ എം എം റോബിൻ (59) എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം സ്വദേശി താജുദീനാണ് മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. ജിസിഡിഎയുടെ കീഴിലുള്ള മറൈൻ ഡ്രൈവ് വോയിലെ ശുചിമുറി ഉപയോഗിക്കാനെത്തിയതായിരുന്നു താജുദീൻ.

ഫീസ് 10 രൂപ ഗൂഗിൾ പേ ചെയ്യാമെന്ന് താജുദീൻ പറഞ്ഞെങ്കിലും പണം മാത്രമേ സ്വീകരിക്കൂവെന്ന് ജീവനക്കാരൻ നിർബന്ധിച്ചതോടെയാണ് തർക്കമുണ്ടായത്. കയ്യിൽ പണമില്ലാതിരുന്നതിനാൽ അത്യാവശ്യത്തിന് ശുചിമുറിയിൽ കയറിയ താജുദീനെ ജീവനക്കാരൻ പിന്തുടർന്നെത്തി വാതിൽ തല്ലിപ്പൊളിക്കാൻ ശ്രമിച്ചെന്നും പുറത്തുവന്നപ്പോൾ മർദിച്ചെന്നുമാണ് പരാതി. വാതിൽ ബലമായി തുറന്നപ്പോൾ താജുദീന്റെ ചുണ്ടിന് പരുക്കേറ്റു. തുടർന്ന് ജീവനക്കാരനൊപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പേർ ചേർന്ന് മുഖത്തും തലയിലും ഇടിച്ച് പരുക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് സെൻട്രൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിയ്യൂർ ജയിലിന് മുന്നിൽ സു​ഗതന് സ്വീകരണം നൽകി ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ കമ്മിറ്റി; ജനകീയസമരത്തിൽ പങ്കെടുത്തതിനാണ് കാപ്പ ചുമത്തിയതെന്ന് സു​ഗതൻ
വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അഭിഭാഷകന്‍ അറസ്റ്റില്‍