മഴയിൽ ക്യൂ നിന്ന് രോഗികളുടെ നരകയാതന

Published : Sep 20, 2019, 04:50 PM IST
മഴയിൽ ക്യൂ നിന്ന് രോഗികളുടെ നരകയാതന

Synopsis

തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇവിടെ കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്. അന്യജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് രോഗികളാണ് ഈ ദിവസങ്ങളിൽ ഡോക്ടറെ കാണാനെത്തുന്നത്

അമ്പലപ്പുഴ: ഡോക്ടറെ കാണാൻ മഴയിൽ ക്യൂ നിന്ന് രോഗികളുടെ നരകയാതന. വണ്ടാനംമെഡിക്കൽ കോളേജാശുപത്രി കാർഡിയോളജി വിഭാഗം ഒ.പിയിലെത്തിയ നൂറുകണക്കിന് രോഗികളാണ് വ്യാഴാഴ്ച പെരുമഴയിൽ ദുരിതമനുഭവിച്ചത്.

തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇവിടെ കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്. അന്യജില്ലകളിൽ നിന്നടക്കം നൂറുകണക്കിന് രോഗികളാണ് ഈ ദിവസങ്ങളിൽ ഡോക്ടറെ കാണാനെത്തുന്നത്. എന്നാൽ തിരക്കനുസരിച്ച് രോഗികൾക്ക് സൗകര്യമൊരുക്കാൻ ആശുപത്രി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

മണിക്കൂറുകൾ ക്യൂ നിന്ന ശേഷമാണ് രോഗികൾ അകത്തു പ്രവേശിക്കുന്നത്. അത്രയും സമയം രോഗികൾ വെയിലും മഴയുമേറ്റാണ് നിൽക്കുന്നത്. ഇവർക്ക് വിശ്രമിക്കാനോ വെയിലും മഴയും ഏൽക്കാതിരിക്കാനോ സ്ഥിരം സംവിധാനം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പറഞ്ഞാൽ പറഞ്ഞതാണ്! ആപ്പിള്‍ ചിഹ്നത്തിൽ മത്സരിച്ച ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാൻ വീടുകളിലെത്തിയത് ആപ്പിളുകളുമായി
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്