ഒടുവിൽ നടപടി; കായികാധ്യാപകൻ സുജിത്തിനെ പിരിച്ചുവിട്ടു

Published : Apr 16, 2024, 07:10 PM IST
ഒടുവിൽ നടപടി; കായികാധ്യാപകൻ സുജിത്തിനെ പിരിച്ചുവിട്ടു

Synopsis

അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നാണ് സേവനത്തില്‍ നിന്ന് നീക്കി തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടത്.

തൃശൂര്‍: വരവൂര്‍ ജി.എച്ച്.എസ്.എസിലെ കായികാധ്യാപകനായ ടി.വി സുജിത്തിനെ പിരിച്ചുവിട്ടു. അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നാണ് സേവനത്തില്‍ നിന്ന് നീക്കി തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവിട്ടത്. 

'2023ലെ മധ്യവേനലവധി കഴിഞ്ഞ് അനധികൃതമായി അവധിയില്‍ പ്രവേശിച്ചതിനും ജോലിക്ക് ഹാജരാകാത്തതിനും നോട്ടീസ് നല്‍കിയിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം വിദേശത്താണെന്നും രാജിവെയ്ക്കുകയാണെന്നും കാണിച്ച് മറുപടി നല്‍കിയെങ്കിലും രാജിക്കത്തില്‍ വിറ്റ്നസ് ഒപ്പിട്ടിരിക്കുന്നത് വരവൂര്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകരാണ്.' നിലവില്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ പ്രധാനാധ്യാപിക വഴി സമര്‍പ്പിച്ച രാജി പരിഗണിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അച്ചടക്ക നടപടിയുടെ ഭാഗമായി സര്‍വീസില്‍ നിന്നും സ്ഥിരമായി പിരിച്ചുവിട്ടതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

'36 മണിക്കൂര്‍ മദ്യനിരോധനം, ഉത്തരവില്‍ മാറ്റം': പുതിയ തീരുമാനം അറിയിച്ച് തൃശൂർ കലക്ടര്‍ 

 

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി