
മലപ്പുറം: ജില്ലയിലെ ട്രാൻസ് ജെൻഡേഴ്സ് (Transgenders) സമൂഹത്തിന്റെ പുനരധിവാസവും ക്ഷേമവും ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനം. തിരൂർ (Tirur) ഡിവൈഎസ്പി വിവി ബെന്നി വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാമൂഹ്യ പ്രവർത്തകരുടെയും യോഗത്തിലാണ് വിവിധ തീരുമാനങ്ങൾ കൈകൊണ്ടത്.
ഇതിന്റെ ഭാഗമായി ഇവർക്കായി ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഷെൽറ്റർ ഹോമുകൾ നിർമ്മിക്കും. തൊഴിൽ പരിശീലനത്തിനും വിപണനത്തിനും ആവശ്യമായ കേന്ദ്രങ്ങൾ സ്ഥാപിക്കും. ജില്ലാ ആശുപത്രികളിൽ പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കും. ഇതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന 146 ട്രാൻസ്ജെൻഡർസിന് പ്രയോജനം ലഭിക്കും.
യോഗത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, അംഗങ്ങളായ ഫൈസൽ എടശ്ശേരി, ഇ അഫ്സൽ, നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു. സൈനുദ്ധീൻ , അസി: ജില്ലാ പോലിസ് മേധാവി എ.ഷാഹുൽ ഹമീദ് ഐ.പി എസ് , ഡി.വൈ.എസ്.പി വി.വി. ബെന്നി, സർക്കിൾ ഇൻസ്പെക്ടർ എജെ ജിജോ, കായിക വകുപ്പ് മന്ത്രിയുടെ എപിഎസ് ജനാർദനൻ പേരാമ്പ്ര, നേഹ സി മേനോൻ , ഡോ.പി. ജാവേദ് അനീസ്, മുജീബ് താനാളൂർ, ടി.എ. മുഹമ്മദ് സിയാദ്, ഡോ.ടി.സുന്ദർ രാജ്, ഹൈദി സാദിയ, അമ്മു അശ്വിൻ എന്നിവർ സംസാരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam